തേനീച്ച കയറിയ വിമാനം അടിയന്തരമായി തിരിച്ചിറക്കി
ലണ്ടനിലെ സതാംപ്ടണില്‍ നിന്ന് ഡബ്ലൂനിലേക്കുപോയ ഫ്‌ളൈബീ ഇ384 വിമാനമാണ് തേനീച്ചയുടെ മൂളലിനെത്തുടര്‍ന്ന് തിങ്കളാഴ്ച അടിയന്തരമായി തിരിച്ചിറക്കിയത്. സംശയാസ്പദമായ തരത്തില്‍ സാങ്കേതികപ്രശ്‌നമുണ്ടെന്ന് സന്ദേശം നല്കിയാണ് പൈലറ്റ് വിമാനം തിരിച്ചിറക്കിയത്.
വിമാനം തിരിച്ചിറക്കിയശേഷം എന്‍ജിനീയര്‍മാര്‍ അരിച്ചുപെറുക്കി പരിശോധന നടത്തിയാണ് തേനീച്ചയെ കണ്ടെത്തിയത്. വിമാനത്തിന്റെ വാല്‍ഭാഗത്ത് അടിയിലാണ് കറുപ്പും മഞ്ഞയും കലര്‍ന്ന് തേനീച്ചകളെ കണ്ടെത്തിയത്.
ചെറിയ കാര്യമാണെങ്കിലും സുരക്ഷയാണ് പ്രധാനമെന്നുപറഞ്ഞ വിമാനക്കമ്പനി രണ്ടുമണിക്കൂര്‍ വൈകിയതിന് യാത്രക്കാരോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഈ ചെറുപ്രാണികള്‍ ഇത്ര പ്രശ്‌നമാണോ എന്ന് ചോദിച്ചേക്കാം. എന്നാല്‍, ചരിത്രം അത് പറയും. 1996ല്‍ ഡൊമിനിക്കന്‍ റിപ്പബ്ലൂക്കിന്റെ 757 ബോയിങ് വിമാനത്തിന്റെ എയര്‍്പ്രഷര്‍ പൈപ്പില്‍ തേനീച്ച കൂടുകെട്ടി. പറന്നുയര്‍ന്ന വിമാനം 189 യാത്രക്കാരുമായി പൊട്ടിത്തെറിച്ചു. ആരും രക്ഷപ്പെട്ടില്ല. എയര്‍ പൈപ്പ് അടഞ്ഞതായിരുന്നു കാരണമെന്ന് പിന്നീട് കണ്ടെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha