ഇന്ത്യ പാകിസ്താനേയും ബംഗഌദേശിനെയും തെറ്റിക്കാന്‍ നോക്കുന്നു: പാക് വിദേശകാര്യ വകുപ്പ്
![](https://www.malayalivartha.com/assets/coverphotos/w330/19731.jpg)
പ്രധാനമന്ത്രിയുടെ ബംഗഌദേശ് പര്യടനത്തില്‍ വിളറിപിടിച്ച് പാക്കിസ്ഥാന്‍. മതപരമായ സാഹോദര്യം കാത്തുസൂക്ഷിക്കുന്ന പാകിസ്താനേയും ബംഗഌദേശിനെയും തമ്മില്‍ തെറ്റിക്കാനുള്ള വിത്തു പാകുകയാണ് ഇന്ത്യയെന്ന് പാകിസ്താന്‍. മതപരമായിട്ടായാലും കോളനിവത്ക്കരണത്തിനെതിരേ നടത്തിയ സ്വാതന്ത്ര്യപോരാട്ടത്തിന്റെ കാര്യത്തിലായാലും സഹോദരങ്ങളായ അയല്‍രാജ്യങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ സൃഷ്ടിക്കാനാണ് ഇന്ത്യ തുനിയുന്നതെന്നും ഈ നീക്കം വിലപ്പോവില്ലെന്നും പാകിസ്താന്‍ വിദേശകാര്യ ഓഫീസ് പറഞ്ഞു.
പാകിസ്താന്‍ അസംബന്ധങ്ങള്‍ സൃഷ്ടിക്കുകയും ഭീകരത പ്രോത്സാഹിപ്പിച്ച് നിരന്തരം ഇന്ത്യയെ ശല്യം ചെയ്യുകയാണെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പരാമര്‍ശത്തിനുള്ള പ്രതികരണമാണ് പാകിസ്താന്‍ നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം നിലനില്‍ക്കേ ബംഗഌദേശില്‍ പ്രധാനമന്ത്രി നടത്തിയ ആരോപണം ദൗര്‍ഭാഗ്യകരമായിപ്പോയി. ഇന്ത്യ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളുമായി സമാധാനപരമായ ബന്ധം നിലനിര്‍ത്താനാണ് പാകിസ്താന്‍ എന്നും ആഗ്രഹിച്ചിട്ടുള്ളതെന്നും പാക് വിദേശകാര്യവകുപ്പ് പറഞ്ഞു.
പാകിസ്താനും ബംഗഌദേശിനും ഇടയിലുള്ള സാഹോദര്യത്തില്‍ വൈരം വിതയ്ക്കാനുള്ള ഇന്ത്യന്‍ശ്രമങ്ങള്‍ വിജയിക്കില്ലെന്നും കിഴക്കന്‍ പാകിസ്താനില്‍ ഇന്ത്യ നടത്തുന്ന ഇടപെടല്‍ അന്താരാഷ്ട്ര സമൂഹം തിരിച്ചറിയണമെന്നും പാക് വിദേശകാര്യ വക്താവ് ക്വാസി ഖലിലുല പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha