യുഎന്‍ പ്രതിനിധിയുടെ ശുപാര്‍ശ അവഗണിച്ച് ഇസ്രയേലിനെയും ഹമാസിനെയും യുഎന്‍ കരിമ്പട്ടികയില്‍നിന്ന് ഒഴിവാക്കി
സൈനിക സംഘര്‍ഷങ്ങള്‍ക്കിടെ കുട്ടികളുടെ അവകാശങ്ങള്‍ ലംഘിച്ചതിന് ഐക്യരാഷ്ട്രസംഘടനയുടെ കരിമ്പട്ടികയിലായിരുന്ന ഇസ്രയേലിനെയും പലസ്തീന്‍ സായുധസംഘടന ഹമാസിനെയും ആ പട്ടികയില്‍നിന്ന് ഒഴിവാക്കി. യുഎന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധിയായ പ്രമുഖ അള്‍ജീരിയന്‍ മനുഷ്യാവകാശ വിദഗ്ധയും അഭിഭാഷകയുമായ ലൈല സെരോഗ്വിയാണു ബാന്‍ കി മൂണിനു സമര്‍പ്പിച്ച കരടുറിപ്പോര്‍ട്ടില്‍ ഇസ്രയേലിനെയും ഹമാസിനെയും കരിമ്പട്ടികയില്‍പ്പെടുത്തിയത്. എന്നാല്‍ തിങ്കളാഴ്ച രക്ഷാസമിതി അംഗങ്ങള്‍ക്കു വിതരണം ചെയ്ത അന്തിമപട്ടികയില്‍നിന്ന് ഇസ്രയേലിനെയും ഹമാസിനെയും സെക്രട്ടറി ജനറല്‍ ഒഴിവാക്കുകയായിരുന്നു.
2014 ലെ സൈനികനടപടികള്‍ക്കിടെ കുട്ടികള്‍ നേരിടേണ്ടിവന്ന ദുരിതങ്ങള്‍ മുന്‍പുണ്ടാകാത്തതും അംഗീകരിക്കാനാവാത്തതുമാണ്.
കഴിഞ്ഞവര്‍ഷത്തെ ഈ പരിധിവിട്ട സൈനിക നടപടികളുടെ പേരില്‍ ഇസ്രയേല്‍ സൈന്യത്തെ യുഎന്‍ വിമര്‍ശിച്ചിട്ടുണ്ട്. ബാന്‍കിമൂണിന്റെ റിപ്പോര്‍ട്ടില്‍ ഇസ്രയേല്‍ സൈന്യത്തിനെതിരെ കടുത്ത പരാമര്‍ശങ്ങളാണുള്ളത്. എന്നിട്ടും ലൈല സെരോഗ്വിയുടെ ശുപാര്‍ശകളെ ഒഴിവാക്കിയ ബാന്‍ കി മൂണിന്റെ നടപടി അസാധാരണമാണെന്നു പറയുന്നു. കരിമ്പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ മൂണിനു മേല്‍ ഇസ്രയേല്‍ കടുത്ത സമ്മര്‍ദം ചെലുത്തിയെന്നാണ് ആക്ഷേപം.
രാജ്യാന്തര മനുഷ്യാവകാശ നിയമത്തോടുള്ള ഇസ്രയേലിന്റെ പ്രതിബദ്ധത സംബന്ധിച്ച് കടുത്ത ആശങ്കയുണ്ടാക്കുന്നതാണ് കഴിഞ്ഞവര്‍ഷത്തെ പരിധിവിട്ട സൈനിക നടപടികളെന്ന് ബാന്‍കിമൂണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎന്‍ പ്രതിനിധിയുടെ ശുപാര്‍ശ അവഗണിച്ച സെക്രട്ടറി ജനറലിന്റെ നടപടി സൈനികസംഘര്‍ഷങ്ങള്‍ക്കിടെ കുട്ടികളുടെ രക്ഷയ്ക്കായുള്ള യുഎന്‍ ശ്രമങ്ങള്‍ക്കു തിരിച്ചടിയായെന്നു ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വിമര്‍ശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha