2,000 പേര്‍ക്ക് യാത്ര ചെയ്യാനാവുന്ന പുതിയ വിമാനം വരുന്നു... വിമാനത്താവളം വേണ്ട
2,000 പേര്‍ക്കു യാത്രചെയ്യാവുന്ന പുതുതലമുറ വിമാനം വരുന്നു. ഇംപീരിയല്‍ കോളജിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഏറോനോട്ടിക്‌സിലെ ഗവേഷകരാണു പുതിയ വിമാന മാതൃകയ്ക്കു പിന്നില്‍. പ്രത്യേക രീതിയില്‍ ക്രമീകരിച്ച ചിറകുകളുടെ സഹായത്തോടെയാകും പുതിയ സമുദ്രവിമാനം പ്രവര്‍ത്തിക്കുക. വിമാനത്താവളത്തിന്റെയും ആവശ്യമില്ല കാരണം സമുദ്രങ്ങളില്‍നിന്നാകും ഇവ സര്‍വീസ് നടത്തുക.
1940 കളില്‍ അവതരിപ്പിക്കപ്പെട്ട ഫ്‌ളൈയിങ് ബോട്ട് വിമാനങ്ങളാണു പുതിയ വിമാനത്തിനു വഴികാട്ടിയതെന്നു ഗവേഷകര്‍ പറയുന്നു. ഇപ്പോള്‍ കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം എ380 വിമാനങ്ങള്‍ക്കാണ് ഉള്ളത്. 800 യാത്രക്കാരെ ഇവയില്‍ ഉള്‍ക്കൊള്ളാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha