ഇറാക്കില്‍ സ്‌ഫോടന പരമ്പര: 18 പേര്‍ മരിച്ചു
ഇറാക്കില്‍ ചൊവ്വാഴ്ചയുണ്ടായ സ്‌ഫോടന പരമ്പരയില്‍ 18 പേര്‍ മരിച്ചു. തലസ്ഥാന നഗരമായ ബാഗ്ദാദിലും സമീപപ്രദേശങ്ങളിലുമാണ് സ്‌ഫോടനം നടന്നത്. നഗരത്തിലെ പലസ്തീന്‍ സ്ട്രീറ്റിലുണ്ടായ സ്‌ഫേടനത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. അമീരിയ അല്‍ഫല്ലുജയിലെ സര്‍ക്കാര്‍ ഓഫീസിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. സമീപ പ്രദേശങ്ങളിലുണ്ടായ സ്‌ഫോടനങ്ങളിലാണ് മറ്റു പത്തുപേര്‍ മരിച്ചത്. സൈനികരെ ലക്ഷ്യമാക്കിയായിരുന്നു സ്‌ഫോടനങ്ങളില്‍ ഏറെയും. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമാണ്. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ നിയന്ത്രണത്തിലുള്ള മേഖലകളിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha