ഇറാക്കിലുണ്ടായ ഇരട്ട ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്
ഇറാക്കിലുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു. രണ്ടാക്രമണവും പോലീസുകാരെ ലക്ഷ്യം വച്ചാണ് നടന്നത്. ആദ്യത്തെ സ്‌ഫോടനം നടന്നത് ബാഗ്ദാദിന് വടക്കുള്ള ഷൂലാ ജില്ലയിലാണ്. പോലീസ് ചെക് പോസ്റ്റിലേക്കു ചാവേര്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു. ഇവിടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരും ആറു സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. 22 പേര്‍ക്ക് പരിക്കേറ്റു.
അന്‍ബാര്‍ പ്രവിശ്യയിലുള്ള ഫലൂജയിലാണ് രണ്ടാമത്തെ ആക്രമണമുണ്ടായത്. തെക്കന്‍ ഗര്‍മയില്‍ സ്ഥിതി ചെയ്യുന്ന പോലീസ് ബേസ് ക്യാമ്പിനു നേരെ ചാവേറുകള്‍ ആക്രമണം നടത്തുകയായിരുന്നു. ഇവിടെ ഒന്‍പതു പോലീസുകാരാണ് കൊല്ലപ്പെട്ടത്. ഐഎസ് തീവ്രവാദികളാണ് ആക്രമണത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha