ഇന്ത്യക്കെതിരെ പാകിസ്ഥാന്‍, ആക്രമിച്ചാല്‍ ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന് മുന്‍ പാക് സൈനിക മേധാവി പര്‍വേസ് മുഷറഫ്
ഇന്ത്യ പാകിസ്ഥാനെതിരെ ആരോപണവുമായി നിരന്തരം രംഗത്തുവരുന്ന സ്ഥിതിക്ക് ഇരു രാജ്യങ്ങളും തമ്മില്‍ ആക്രണം ഉണ്ടായാല്‍ ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് മുന്‍പ്രസിഡന്റും സൈനികമേധാവിയുമായിരുന്ന പര്‍വേസ് മുഷറഫ്. ഇന്ത്യ പാകിസ്ഥാനെ അസ്ഥിരമാക്കുന്നതായി ആരോപിച്ച മുന്‍ പാക് സൈനിക മേധാവി അണുവായുധങ്ങള്‍ ആഘോഷച്ചടങ്ങുകള്‍ക്കല്ല, മറിച്ച് രാജ്യത്തിന്റെ പ്രതിരോധത്തിനാണെന്ന് താക്കീത് നല്‍കി. 1999-2008 കാലഘട്ടത്തില്‍ പാകിസ്ഥാന്‍ ഭരിച്ച മുഷറഫ് പാകിസ്ഥാനെ ആണവായുധരഹിതമാക്കുകയെന്ന ആത്യന്തിക ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യ ഇതിനായി പദ്ധതികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നതായി മപഷറഫ് രോപിച്ചു. ഇന്ത്യയുടെ ഇത്തരം സ്വപ്നങ്ങള്‍ പ്രാവര്‍ത്തികമാവില്ല.
തങ്ങള്‍ക്കെതിരെ വെല്ലുവിളിയുമായി വരേണ്ടതില്ലെന്ന് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയ മുഷറഫ് ആണവായുധ മേഖലയില്‍ പാകിസ്ഥാന്‍ വന്‍ശക്തിയാണെന്ന് ഓര്‍മിപ്പിച്ചു. ലോകത്ത് അതിവേഗം വളരുന്ന ആണവയുധശക്തിയായ പാകിസ്ഥാന് 120 ഓളം അണുവായുധങ്ങള്‍ കൈവശമുണ്ട്. 2020ഓടെ 200ലേറെ ശേഷി കൈവരിക്കാന്‍ രാജ്യം ലക്ഷ്യമിടുന്നതായി വിദഗ്ദര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഭീകരവാദത്തിന്റെ ഉന്മൂലനാശത്തിനായി അതിര്‍ത്തി കടക്കാന്‍ മടിക്കില്ലെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. നാഗാ തീവ്രവാദികളെ ചെറുക്കാനായുള്ള ഇന്ത്യയുടെ സൈനികനീക്കം മ്യാന്‍മാറില്‍ തുടരുന്നതിനിടെയാണ് മുഷറഫിന്റെ പ്രകോപനപരമായ പ്രസ്താവന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha