നേപ്പാളിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 55 ആയി; രക്ഷാപ്രവര്‍ത്തനം തുടരുന്നു
വടക്കുകിഴക്കന്‍ നേപ്പാളിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 55 ആയി. 40 ഓളം പേരെ കാണാതായിട്ടുണ്ട്. താപല്‍ജംഗ് ജില്ലയിലെ ആറു ഗ്രാമങ്ങള്‍ മണ്ണിനടിയിലാതായാണ് റിപ്പോര്‍ട്ട്. പോലീസും സൈന്യവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
വ്യാഴാഴ്ച നേപ്പാളില്‍ രണ്ടു ഭൂചലനങ്ങളും അനുഭവപ്പെട്ടിരുന്നു. ആദ്യത്തെ ഭൂചലനം 4.6 തീവ്രത രേഖപ്പെടുത്തി. ഏപ്രില്‍ 25നുണ്ടായ ഭൂകമ്പത്തിലും തുടര്‍ചലനങ്ങളിലും കുറഞ്ഞത് 9000 പേര്‍ കൊല്ലപ്പെടുകയും രാജ്യത്ത് വ്യാപകമായ നാശനഷ്ടം ഉണ്ടാവുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha