മൊബൈല്‍ ഫോണ്‍ വാങ്ങി വച്ച അദ്ധ്യാപകനെ വിദ്യാര്‍ത്ഥി ക്ലാസ്‌റൂമില്‍ കുത്തിപരിക്കേല്‍പ്പിച്ചു
മൊബൈല്‍ ഫോണ്‍ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ക്ക് അവസാനമില്ല. അത് ഉണ്ടാക്കുന്ന ദുരന്തങ്ങളും ചില്ലറയല്ല. ലണ്ടനില്‍ നിന്നാണ് ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത വന്നിരിക്കുന്നത്. ക്ലാസിലിരിക്കുന്ന വിദ്യാര്‍ത്ഥിയുടെ കൈയില്‍ നിന്നും മൊബൈല്‍ ഫോണ്‍ വാങ്ങി വച്ച അദ്ധ്യാപകനെ വിദ്യാര്‍ത്ഥി ക്ലാസ്‌റൂമില്‍ വച്ച് കുത്തുകയായിരുന്നു.
കാലപാതകക്കുറ്റം സംശയിച്ച് ഈ 14കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഭയവിഹ്വലരായ തന്റെ സഹപാഠികളുടെ മുന്നില്‍ വച്ചായിരുന്നു വിദ്യാര്‍ത്ഥി അദ്ധ്യാപകനെ കുത്തിവീഴ്ത്തിയത്. ഡിക്‌സന്‍സ് കിങ്‌സ് അക്കാദമയിലുണ്ടായ ഈ ദാരുണ സംഭവത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ ബ്രിട്ടനില്‍ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ആക്രമണത്തില്‍ പരുക്കേറ്റ സയന്‍സ് അദ്ധ്യാപകനായ വിന്‍സെന്റ് ഉസോമഹിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 50 വയസ്സുള്ള നൈജീരിയന്‍ പൗരനായ ഈ അദ്ധ്യാപകന്‍ നാല് ആഴ്ചകള്‍ക്ക് മുമ്പാണ് സ്‌കൂളില്‍ ജോയിന്റ് ചെയ്യുന്നത്. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ടാണ് വിദ്യാര്‍ത്ഥി അദ്ധ്യാപകനെ കുത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ഏഷ്യക്കാരനായ ഈ വിദ്യാര്‍ത്ഥിക്ക് പെരുമാറ്‌റ വൈകല്യങ്ങളുണ്ടായിരുന്നുവെന്നും ഇത് കാരണം ഇതിന് മുമ്പും സ്‌കൂളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് 10 സയന്‍സ് ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപ്പെടുത്തുന്നത്. തങ്ങളുടെ അദ്ധ്യാപകനായ ഉസോമഹ് കോറിഡോറിലെ നിലത്ത് വയറ്റില്‍ നിന്നും രക്തം പ്രവഹിച്ച് കിടക്കുന്നതാണ് കണ്ടതെന്നാണ് 13 വയസുകാരിയായ ഒരു വിദ്യാര്‍ത്ഥിനി സാക്ഷ്യപ്പെടുത്തുന്നത്.
നിയമപരമായ പ്രശ്‌നങ്ങളുള്ളതിനാല്‍ വിദ്യാര്‍ത്ഥിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഒരു വര്‍ഷം മുമ്പെത്തിയ തന്റെ ഭാര്യയായ ഉ ഡ്വാക്ക് ഇമെഹ്, മക്കളായ സാമുവല്‍, ഗ്ലോറി എന്നിവര്‍ക്കൊപ്പം ബ്രിട്ടനിലെ ലീഡ്‌സിലാണ് ഈ അദ്ധ്യാപകന്‍ കഴിയുന്നത്. തന്റെ ഉന്നത വിദ്യാഭ്യാസത്തിന് പണമുണ്ടാക്കാന്‍ വേണ്ടിയായിരുന്നു അദ്ദേഹം അദ്ധ്യാപനം തെരഞ്ഞെടുത്തത്. സാല്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഇദ്ദേഹം പിഎച്ച്ഡിക്ക് ശ്രമിക്കുന്നുമുണ്ട്. കഴിഞ്ഞ രാത്രിയില്‍ കൂടി കുട്ടികളുടെ മോശപ്പെട്ട പെരുമാറ്റത്തെക്കുറിച്ച് ഉസോമഹ് തങ്ങളോട് പറഞ്ഞിരുന്നുവെന്നാണ് കൂട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha