യു.എന്‍. സമാധാന സേനാംഗങ്ങള്‍ മൊബൈലും പണവും അടിവസ്ത്രങ്ങളും നല്‍കി സെക്‌സ് തരപ്പെടുത്തുന്നു
യു.എന്‍. സമാധാന സേനാംഗങ്ങള്‍ അവരെ വിന്യസിക്കുന്ന രാഷ്ട്രങ്ങളില്‍ പണവും ആഢംബര സാധനങ്ങളും മറ്റും നല്‍കി പ്രലോഭിപ്പിച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പോലും ലൈംഗിക ആവശ്യത്തിനായി ഉപയോഗിക്കുന്നുവെന്ന് യു.എന്‍. പൊതുസഭയുടെ \' ഇന്റേണല്‍ ഓവര്‍സൈറ്റ് സര്‍വീസസ്\' തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു. യു.എന്‍. നിയമങ്ങളുടെ നഗ്‌നമായ ലംഘനം മിക്കപ്പോഴും പുറത്തറിയുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹെയ്തിയില്‍ 231 പേര്‍ സാധനങ്ങള്‍ പകരം വാങ്ങി സേനാംഗങ്ങളുമായി സെക്‌സില്‍ ഏര്‍പ്പെട്ടുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആഭരണങ്ങള്‍, ഷൂസ്, വസ്ത്രങ്ങള്‍, ഫാന്‍സി അടിവസ്ത്രം, സെല്‍ഫോണ്‍, പെര്‍ഫ്യും, റേഡിയോ, ടി.വി., എന്നിവയ്ക്കും ചിലപ്പോള്‍ ലാപ്‌ടോപ്പുകള്‍ക്കും വേണ്ടിയാണ് സ്ത്രീകള്‍ സെക്‌സിന് സന്നദ്ധരാവുന്നത്. പട്ടിണിമാറ്റാനോ വീട്ടു സാധനങ്ങള്‍ക്ക് വേണ്ടിയോ സെക്‌സിനു സന്നദ്ധരാവുന്നവരും കുറവല്ല.
ലൈബീരിയന്‍ തലസ്ഥാനമായ മണ്‍റോവിയയില്‍ 25 ശതമാനം സ്ത്രീകളും സമാധാന സേനാംഗങ്ങളുമായി സെക്‌സില്‍ ഏര്‍പ്പെടുന്നവരാണെന്ന് ഇന്റേണല്‍ ഓവര്‍സൈറ്റ് സര്‍വീസസ് നടത്തിയ സര്‍വേയില്‍ തെളിഞ്ഞു. എന്നാല്‍ ജീവിതനിലവാരത്തില്‍ പിന്നാക്കം നില്‍ക്കുന്നവരല്ല ഇവരെന്നും സര്‍വേയില്‍ വ്യക്തമായി. പണം നല്‍കിയില്ലെങ്കില്‍ സൈനികരുടെ വ്യക്തിവിവരം സമൂഹസൈറ്റിലുടെ പരസ്യപ്പെടുത്തുമെന്ന് ഹെയ്തിയിലെ സ്ത്രീകള്‍ ഭീഷണിപ്പെടുത്തിയ സംഭവവും ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലൈബീരിയ ഹെയ്തി, സുഡാന്‍ എന്നിവിടങ്ങളിലേക്കുളള സമാധാന സേനകള്‍ക്കെതിരെയാണ് ഏറ്റവും കൂടുതല്‍ ആരോപണങ്ങളുളളത്. 2008-2013 കാലഘട്ടത്തില്‍ 480 ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha