ഇനി വലിയ ബാഗ് വിമാനത്തില്‍ പറ്റില്ല: ഹാന്‍ഡ്ബാഗിന്റെ വലുപ്പം കുറക്കാന്‍ വിമാനക്കമ്പനികളുടെ തീരുമാനം
ലെസ് ലഗേജ് മോര്‍ കംഫോര്‍ട്ട് എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാന്‍ വിമാനത്തില്‍ ഉറച്ചു നില്‍ക്കാന്‍ വിമാനക്കമ്പനികള്‍. ഇത്തവണ പിടിവീഴാന്‍ പോകുന്നത് വലിയ ഹാന്‍ഡ് ബാഗുകള്‍ക്കാണ്. ഹാന്‍ഡ് ബാഗുകളുടെ വലുപ്പം കുറയ്ക്കാന്‍ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ പുതിയ നടപടിക്രമങ്ങള്‍ അനുവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് വിമാനക്കമ്പനികള്‍ ഇതിന് അനുകൂലമായി പ്രതികരിച്ചിരിക്കുന്നത്. ആദ്യം ഈ പരിഷ്‌കാരം നടപ്പിലാക്കുന്ന വിമാനക്കമ്പനികളില്‍ എമിറേറ്റ്‌സും, ഖത്തര്‍ എയര്‍ വേസും ഉള്‍പ്പെടുന്നുണ്ട്.
വിമാനയാത്രക്കാരുടെ ലഗേജുകളുടെ വലുപ്പം അടുത്തിടെയാണ് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ കുറച്ചിരുന്നത്. ഇപ്പോള്‍ പുതിയ നീക്കത്തിലൂടെ യാത്രക്കാരുടെ ഹാന്‍ഡ് ബാഗിന്റെ അഥവാ ക്യാരി ഓണ്‍ ബാഗിന്റെ വലിപ്പവും കുറയ്ക്കാനുള്ള നടപടിക്രമങ്ങളുമായി അസോസിയേഷന്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇതിനെ സംബന്ധിച്ച പുതിയ നിയമങ്ങള്‍ പുറത്തിറക്കിയിട്ടുമുണ്ട്. മിയാമിയില്‍ കൂടിയ അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ വച്ചാണ് ലഗേജുകളെ പറ്റിയുള്ള പുതിയ നിയമം നടപ്പിലാക്കാനുള്ള തീരുമാനമെടുത്തിരിക്കുന്നത്.
നിലവില്‍ പ്രമുഖ വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്കായി നിലവില്‍ അനുവദിച്ചതിനേക്കാള്‍ ക്യാരി ഓണ്‍ ബാഗ് സൈസിനെക്കാള്‍ ചെറുതായിരിക്കും ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ പുതിയ തീരുമാനമനുസരിച്ചുള്ള പുതിയ കാരി ഓണ്‍ ബാഗിന്റെ വലുപ്പം. അതായത് ബ്രിട്ടീഷ് എയര്‍വേസ്, ഈസി ജെറ്റ്, റിയാന്‍ എയര്‍, വെര്‍ജിന്‍ അറ്റ്‌ലാന്റിക് എന്നിവ നിലവില്‍ അനുവദിക്കുന്ന ലഗേജ് കപ്പാസിറ്റിയേക്കാള്‍ കുറഞ്ഞ അളവാണിത്.
നിലവില്‍ ബ്രിട്ടീഷ് എയര്‍വേസ് 56 സെ്ന്റീമീറ്റര്‍ നീളം, 45 സെന്റീമീറ്റര്‍ വീതി, 25 സെന്‍ീ മീറ്റര്‍ കനം എന്നീ തോതിലുള്ള ക്യാരി ഓണ്‍ ബാഗാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ അസോയിയേഷന്‍ പുതിയ നിയമത്തിലൂടെ ഇത് ചുരുക്കിയിരിക്കുന്നു. അതുപോലെത്തന്നെ യുണൈറ്റഡ് എയര്‍ലൈന്‍സ്, അമേരിക്കന്‍ എയര്‍ലൈന്‍സ്, ഡെല്‍റ്റ എയര്‍ ലൈന്‍സ് എന്നിവ 56 സെന്റീ മീറ്റര്‍ നീളം, 35 സെന്റീമീറ്റര്‍ വീതി, 22 സെന്റീമീറ്റര്‍ കനം എന്നീ തോതിലുള്ള ക്യാരി ഓണ്‍ ബാഗാണ് അനുവദിച്ചിട്ടുള്ളത്. ഈസി ജറ്റാകട്ടെ നിലവില്‍ 56ഃ45ഃ 25 സെന്റീമീറ്റിലുള്ളതും വെര്‍ജിന്‍ അറ്റ്‌ലാന്റിക് 56 ഃ36ഃ23 സെന്റീമീറററിലും റൈന്‍എയര്‍ 55ഃ40ഃ20 സെന്റീമീറ്ററുകളിലുമുള്ള ക്യാരി ഓണ്‍ ബാഗുകളാണ് അനുവദിക്കുന്നത്. പുതിയ നിയമത്തിലൂടെ ഇവയില്‍ സഞ്ചരിക്കുന്നവരും പുതിയ ക്യാരി ഓണ്‍ ബാഗ് വാങ്ങേണ്ടി വരുമെന്നുറപ്പാണ്.
\'കാബിന്‍ ഓകെ\' എന്ന ലേബലുകളിലായിരിക്കും പുതിയ ക്യാരിഓണ്‍ബാഗുകള്‍ മാര്‍്ക്കറ്റിലെത്തുന്നത്. ഈ വര്‍ഷം അവസാനത്തോടെ അവ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha