എയര്‍ ഇന്ത്യ വീണ്ടും വിവാദത്തില്‍: വിതരണം ചെയ്ത ഭക്ഷണത്തില്‍ ചത്തപല്ലി
വിവാദങ്ങള്‍ വിട്ടൊഴിയാതെ വീണ്ടും എയര്‍ ഇന്ത്യ. ന്യൂഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ യാ്രക്കാരന് നല്‍കിയ ഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടെത്തിയതാണ് പുതിയ പ്രശ്‌നം.
ന്യൂഡല്‍ഹിയില്‍ നിന്നും ലണ്ടനിലേയ്ക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ 111 വിമാനത്തിലെ യാത്രക്കാരനാണ് ചത്ത പല്ലിയെ ലഭിച്ചത്. പോളിത്തീന്‍ കവറില്‍ പായ്ക്ക് ചെയ്ത ആഹാരത്തിലാണ് പല്ലിയെ കണ്ടെത്തിയത്. സംഭവം അറിഞ്ഞയുടന്‍ ഭക്ഷണം വിമാനജീവനക്കാര്‍ മാറ്റി. എന്നാല്‍, തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും ആഹാരം കഴിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.
സംഭവം സംബന്ധിച്ച് യാത്രക്കാരന്‍ എയര്‍ ഇന്ത്യ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വിമാനത്തിലെ ഭക്ഷണം സൂക്ഷിക്കുന്ന ക്യാബിന്‍ വൃത്തിയാക്കണമെന്ന് കഴിഞ്ഞ കുറേ മാസങ്ങളായി തങ്ങള്‍ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ ചെവിക്കൊണ്ടില്ലെന്ന് വിമാനത്തിലെ ജീവനക്കാര്‍ പറയുന്നു. വിഷയത്തില്‍ എയര്‍ഇന്ത്യയില്‍ നിന്ന് ഇതുവരെ ഒരു പ്രതികരണവും ലഭിച്ചില്ലെന്ന് യാത്രക്കാരന്‍ പറഞ്ഞു. വിഷയം സോഷ്യല്‍മീഡിയയിലും സജീവചര്‍ച്ചകള്‍ക്കാണ് വഴിവയ്ക്കുന്നത്. വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha