ഇന്ത്യയുടെ ഏത് വെല്ലുവിളിയും നേരിടാന്‍ സജ്ജമാണെന്ന് പാക്കിസ്ഥാന്‍ സൈനിക മേധാവി
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് പാക് സൈനിക മേധാവി. ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള ഏതൊരു വെല്ലുവിളിയും നേടാന്‍ സജ്ജമാണെന്ന് പാക്കിസ്ഥാന്‍ സൈനിക മേധാവി റഹീല്‍ ഷെരീഫ്. മ്യാന്മാര്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും നേതാക്കള്‍ തമ്മില്‍ നടത്തിവന്ന വാക് യുദ്ധത്തിന് ഒടുവിലാണ് പാക്ക് സൈനിക മേധാവിയും രംഗത്തെത്തിയത്.
ഇന്ത്യയുടെ വെല്ലുവിളികള്‍ നേരിടാന്‍ സജ്ജമാണെന്ന് പറഞ്ഞ റഹീല്‍ ഷെരീഫ് അതിര്‍ത്തിയില്‍ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനങ്ങളിലൂടെ മേഖലയില്‍ ഇന്ത്യ അസ്ഥിരത സൃഷ്ടിക്കുകയാണെന്നും ആരോപിച്ചു. പാക്കിസ്ഥാന്‍ നേവല്‍ അക്കാദമിയിലെ പാസിങ് ഔട്ടില്‍ സംസാരിക്കുകയായിരുന്നു സൈനിക മേധാവി.
മ്യാന്മാറില്‍ ഇന്ത്യ നടത്തിയ സൈനിക ഓപ്പറേഷനെ തുടര്‍ന്ന് വേണ്ടിവന്നാല്‍ ഭീകരരെ തുരത്താനും ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാനും അതിര്‍ത്തി കടന്നുള്ള ആക്രമണത്തിനും രാജ്യം മടിക്കില്ലെന്ന് കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റത്തോഡ് അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും ഈ നിലപാട് ആവര്‍ത്തിച്ചു. ഇങ്ങനെ ഇന്ത്യന്‍ നേതാക്കളോടുള്ള പ്രതികരണമായാണ് മുഷാറഫ് വേണ്ടിവന്നാല്‍ ഇന്ത്യക്ക് മേല്‍ ആണവായുധം പ്രയോഗിക്കുമെന്ന പ്രസ്താവനയും നടത്തിയത്. അതിനിടെ ഇന്ത്യന്‍ നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളെ അപലപിച്ച് പാക്കിസ്ഥാന്‍ സെനറ്റ് ഏകകണ്ഠമായി പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.
എതു രാജ്യവുമായും സമാധാനം സ്ഥാപിക്കാന്‍ പാക്കിസ്ഥാന്‍ ഒരുക്കമാണ്. പക്ഷേ, അതു പാക്കിസ്ഥാന്റെ ദേശീയ താല്‍പര്യങ്ങള്‍ ഹനിച്ചുകൊണ്ടാവില്ല. പാക്കിസ്ഥാന്റെ കണ്ണില്‍ ആരും ശത്രുക്കളല്ല എന്നു പ്രസ്താവിച്ചതിന് മൂന്നു ദിവസങ്ങള്‍ക്കു ശേഷമാണ് റഹീലിന്റെ പുതിയ പ്രസ്താവന. പാക്കിസ്ഥാന്റെ ദേശീയത എന്തു വില കൊടുക്കും നിലനിര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യും. ചൈന പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി മേഖലയില്‍ വന്‍ വികസനത്തിന് വഴിയൊരുക്കുന്നതാണ്. തീവ്രവാദം അമര്‍ച്ച ചെയ്യണമെന്നതു പാക്കിസ്ഥാന്റെ ദേശീയ താല്‍പര്യമാണ്. അതിന് എന്തുവില കൊടുത്തും ശ്രമിക്കുമെന്നും ജനറല്‍ റഹീല്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha