ആണവായുധം വഹിക്കാനുള്ള വാഹനവുമായി ചൈന രംഗത്ത്
ആണവായുധം വഹിക്കാനുള്ള വാഹനവുമായി ചൈന. അത്യാധുനിക സംവിധാനങ്ങളുള്ള സൂപ്പര്‍ സോണിക് ന്യൂക്ലിയര്‍ ഡെലിവറി വെഹിക്കിളാണ് പരീക്ഷിച്ചതെന്ന് ചൈനീസ് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദക്ഷിണ ചൈന കടലില്‍ ആശങ്കയുണര്‍ത്തുന്ന പരീക്ഷണത്തെ യുഎസ് അങ്ങയറ്റം വിദഗ്ധമായ നടപടിയെന്നാണ് വിശേഷിപ്പിച്ചത്. കഴിഞ്ഞ 18 മാസത്തിനിടെ നാലാം തവണയാണ് വൂ14 എന്നു പേരു നല്‍കിയിരിക്കുന്ന വാഹനത്തിന്റെ പരീക്ഷണം ചൈന നടത്തുന്നത്.
ആകാശത്ത് കൂടി ഇന്ന് ഉള്ളതില്‍ വച്ച് ഏറ്റവും വേഗത്തില്‍ ആണവ പോര്‍മുനകള്‍ ഏത്തിക്കാന്‍ കഴിയുന്നതാണ് വൂ14 എന്നാണ് സൂചന. ശബ്ദത്തേക്കാള്‍ 10 ഇരട്ടി വേഗതയില്‍ ഇതിന് സഞ്ചരിക്കാന്‍ കഴിയും. അതായത് മണിക്കൂറില്‍ 7,680 മൈലുകള്‍ ഇന്ത്യയെ ലക്ഷ്യം വച്ചാല്‍ അരമണിക്കൂര്‍ പോലും നാശത്തിന് വേണ്ടിവരില്ല. ഒപ്പം ഭൂഖണ്ഡങ്ങള്‍ താണ്ടി ആക്രമണത്തിനും ഇതിന് സാധിക്കും. മിസൈല്‍ പ്രതിരോധ സംവിധാനത്തെ മറികടക്കാനുള്ള അത്യാധുനിക സംവിധാനവും ഈ വാഹനത്തിനുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
തങ്ങളുടെ ഭൂപ്രദേശത്ത് ഇത്തരത്തിലുള്ള ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ അസ്വാഭാവികതയില്ല. പ്രത്യേകിച്ചൊരു രാജ്യത്തെയും ഉദ്ദേശിച്ചല്ല ഇതെന്നും പ്രതിരോധ വകുപ്പ് വ്യക്തമാക്കിയതായി ഹോങ്കോങ്ങിലുള്ള ചൈനീസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ യുഎസ് നിരന്തരമായി ഉന്നയിക്കുന്ന ചൈനീസ് അധിനിവേശ പ്രശ്‌നങ്ങളെ തടയിടുകയാണ് വൂ14ന്റെ ലക്ഷ്യമെന്ന് നിരീക്ഷകര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha