ചികിത്സ ഭാര്യക്കല്ല, മോദി ഹോളിവുഡ് സുന്ദരിമാര്‍ക്കൊപ്പം കറങ്ങി നടക്കുന്ന ഫോട്ടോകള്‍ വൈറല്‍
ലളിത് മോദി വിഷയം കേന്ദ്രത്തിനും സുഷമയ്ക്കും കുരുക്കാകുമ്പോള്‍ ലളിത് മോദി ലണ്ടനില്‍ സുന്ദരിമാര്‍ക്കൊപ്പം കറങ്ങി നടക്കുന്നു. എന്നാല്‍ പറയുന്നത് ഭാര്യക്ക് ക്യാന്‍സര്‍ ചികിത്സ എന്നും. ബിജെപി നേതാക്കളുടെ വിശദീകരണം പുറത്തുവരുമ്പോള്‍ ഈ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ തട്ടിപ്പുകാരനെ കുരുക്കിലാക്കുന്നു. ഭാര്യയുടെ ചികിത്സക്കെന്ന പേരില്‍ ലണ്ടനിലേക്ക് കടന്ന ലളിത് മോദി യൂറോപ്യന്‍ രാജ്യങ്ങളില്‍ സുന്ദരിമാര്‍ക്കൊപ്പം കറങ്ങിനടന്നുവെന്ന് ഇന്‍സ്റ്റാഗ്രാം ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുയാണിപ്പോള്‍. ഹോളിവുഡ് സുന്ദരിമാരായ നവോമി കാംപെല്‍, പാരിസ് ഹില്‍ട്ടന്‍ തുടങ്ങിയവര്‍ക്കൊപ്പം മോദി കറങ്ങി നടന്നു. കൂടാതെ സ്വന്തമായി ചാര്‍ട്ട് ചെയ്ത ഫ്‌ളൈറ്റുകളിലായിരുന്നു യാത്ര.
നിരവധി സെലബ്രിറ്റിമാര്‍ക്കൊപ്പം ചെലവഴിച്ച ഫോട്ടോയും ഇന്‍സ്റ്റാഗ്രാമിലുണ്ട്. ക്രിക്കറ്റില്‍ ഐപിഎല്‍ എന്ന രൂപം അവതരിപ്പിച്ച ലളിത് മോദിക്ക് വിദേശ രാജ്യങ്ങളില്‍ ഉന്നതരുമായും സെലബ്രിറ്റികളുമായും ബന്ധമുണ്ട്.
ഐപിഎല്‍ അഴിമതി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നേരിടുന്ന മുന്‍ ചെയര്‍മാന്‍ ലളിത് മോദിയെ വിദേശത്തേക്ക് കടക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ശ്രമിച്ചതാണ് ദേശീയ തലത്തിലെ വന്‍ വിവാദമായി ഇപ്പോള്‍ മാറിയിരിക്കുന്നു. മോദിക്ക് വഴിവിട്ട സഹായമാണ് സുഷമ ചെയ്തുകൊടുത്തുതെന്ന് വ്യക്തമായമ്പോള്‍ മാനുഷിക പരിഗണണ വച്ചാണ് ഇടപെടല്‍ നടത്തിയതെന്നായിരുന്നു ബിജെപി നേതാക്കള്‍ വിശദീകരണം നല്‍കിയത്.
എന്നാല്‍ സുഷമയുടെ ഭര്‍ത്താവ് സ്വരാജും ലളിത് മോദിയുമായി വര്‍ഷങ്ങള്‍ ആയി തുടരുന്ന ബന്ധത്തിലെ നിര്‍ണ്ണായക തെളിവായി സുഷമയുടെ ബന്ധുവിന് യുകെയില്‍ പഠിക്കാന്‍ ലളിത് മോദി അവസരം ഒരുക്കിയതിന്റെ തെളിവുകള്‍ കൂടി പുറത്തു വന്നതോടെ അല്‍പ്പം നിസ്സഹായതയിലാണ് സുഷമ ഇന്നലെ മാദ്ധ്യമങ്ങളെ നേരിട്ടത്. ആരോപണ വിധേയമായ ബന്ധുവിന്റെ യുകെ പഠനം താന്‍ മന്ത്രി ആകുന്നതിന് ഒരു വര്‍ഷം മുന്‍പ് സംഭവിച്ച കാര്യം ആണെന്ന ഒഴുക്കാന്‍ മറുപടി തൃപ്തികരം അല്ലെന്നു അവര്‍ക്ക് തന്നെ ബോധ്യമാണെങ്കിലും മറ്റൊരു വിശദീകരണം സുഷമയുടെ പക്കല്‍ ഇല്ല.
അതിനിടെ ലണ്ടനില്‍ പ്രത്യേകിച്ച് പ്രയാസങ്ങള്‍ ഇല്ലെങ്കിലും പൊടുന്നനെ ലളിത് മോദി പോര്‍ച്ചുഗീസിലേക്ക് താവളം മാറ്റാന്‍ നടത്തിയ നീക്കം ശ്രദ്ധേയമായി. ഭാര്യയുടെ ചികിത്സയ്ക്ക് എന്ന കാരണം ആണ് പറയുന്നതെങ്കിലും ബ്രിട്ടണില്‍ ലഭ്യമല്ലാത്ത എന്ത് ചികിത്സയാണ് പോര്‍ച്ചുഗലില്‍ ലഭിക്കുക എന്നതിന് കൃത്യമായ വിശദീകരണം ഇല്ല. ഇന്ത്യയും ബ്രിട്ടണും തമ്മില്‍ കുറ്റവാളികളെ കൈമാറാന്‍ ശക്തമായ നിയമം നിലനില്‍ക്കുന്നിടത്തോളം തന്റെ ലണ്ടന്‍ ജീവിതത്തിന് പൂര്‍ണ്ണ സുരക്ഷിതത്വം ഇല്ലെന്ന തിരിച്ചറിവ് ലളിത് മോദിയെ പുതിയ താവളം കണ്ടെത്താന്‍ പ്രേരിപ്പിച്ച നിര്‍ണ്ണായക ഘടകം. മാത്രമല്ല, പിടിച്ചു കയറാന്‍ ലളിത് മോദി ബ്രിട്ടണില്‍ നടത്തിയ സര്‍വ്വ നീക്കങ്ങളും പരാജയപ്പെടുകയും ചെയ്തത് മറ്റൊരു കാരണമായിട്ടുണ്ടാകാം. ഈ സാഹചര്യത്തില്‍ ഭാര്യയുടെ ചികിത്സ ചൂണ്ടികാട്ടി ബ്രിട്ടന് വെളിയില്‍ ചാടി പുതിയ താവളം സൃഷ്ടിക്കാന്‍ പോര്‍ച്ചുഗല്‍ ആയിരിക്കും ഏറ്റവും അനുയോജ്യം എന്ന മോദി കരുതുന്നു. ഏതായാലും സംഭവം സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്.
https://www.facebook.com/Malayalivartha
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha