മുസ്ലീം യോഗ പരിശീലകക്ക് യോഗയെക്കുറിച്ചുള്ള അഭിപ്രായം കേള്‍ക്കൂ
യോഗപോലെ ശരീരത്തിനും മനസ്സിനും ഗുണം നല്‍കുന്ന മറ്റൊന്നില്ലെന്ന് സെയിദ് റുഹാഹ് ഫാത്തിമ. പുരാതനമായ വ്യായാമമായ യോഗയും ധ്യാനവും ചെയ്യുന്നതിലൂടെ തനിക്ക് ഏകാഗ്രത നഷ്ടപ്പെടാതെ നമാസ് അനുഷ്ഠിക്കാനാകുമെന്നാണ് ഫാത്തിമ പറയുന്നത്. കൂടാതെ കഴിഞ്ഞ ഒരു വര്‍ഷമായി താന്‍ ഇത് പരിശീലിക്കുന്നുണ്ടെന്നും ആരോഗ്യകരമായൊരു വ്യായാമമാണ് യോഗയെന്നും അതിന് മതവുമായി യാതൊരു ബന്ധവുമില്ലെന്നും ഫാത്തിമ വ്യക്തമാക്കുന്നു. ആരോഗ്യമായിരിക്കാന്‍ ഹിന്ദുക്കള്‍ പരിശ്രമിക്കുമ്പോള്‍ അതിനെ എന്തിനാണ് മുസ്ലീങ്ങള്‍ എതിര്‍ക്കുന്നതെന്നാണ് ഫാത്തിമ ചോദിക്കുന്നത്. ഭോപ്പാലിലുള്ള ഒരു സര്‍ക്കാര്‍ യോഗ ട്രെയിനിംഗ് സെന്ററിലെ പരിശീലകയായ സെയിദ് റുഹാഹ് ഫാത്തിമ എന്ന നാല്‍പ്പത്തിയേഴുകാരിയുടെ കഥ.
യോഗ പരിശീലനം തന്റെ മതവികാരത്തെ വ്രണപ്പെടുത്തുന്നില്ലെന്നറിയിച്ച ഫാത്തിമ്മ നമാസ് അനുഷ്ഠിക്കുമ്പോള്‍ വിശ്വാസികള്‍ അല്ലാഹുവിനെ അല്ലാതെ മറ്റൊന്നും ചിന്തിക്കാന്‍ പാടില്ലെന്നാണ് ഖുറാനില്‍ പറയുന്നത്. പക്ഷേ നമ്മളുടെ ഏകാഗ്രത ദുര്‍ബലമായതിനാല്‍ പലര്‍ക്കും അതില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കാനാകാറില്ലെന്നും എന്നാല്‍ താന്‍ യോഗ ചെയ്യുമ്പോള്‍ എന്റെ ഏകാഗ്രത കൂടുകയും അതിലൂടെ അല്ലാഹുവിനെ പ്രാര്‍ത്ഥിക്കുന്ന സമയത്ത് എനിക്ക് ഏകാഗ്രത ലഭിക്കുകയും ചെയ്യുന്നുണ്ടെന്ന് ഫാത്തിമ്മ വ്യക്തമാക്കി.
നിലവില്‍ തന്റെ അധ്യാപകനൊപ്പം ഗവണ്‍മെന്റ് സെന്ററിലാണ് ഫാത്തിമ്മ യോഗ പഠിപ്പിക്കുന്നത്. ഈ അക്കാദമിക വര്‍ഷം മുതല്‍ ബുദ്വാരയിലുള്ള തന്റെ അമ്മായിയമ്മയുടെ വിദ്യാലയത്തിലും ഫാത്തിമ്മ യോഗ പഠിപ്പിച്ചു തുടങ്ങുമെന്നാണ് ഫാത്തിമ്മ പറയുന്നത്. അനിസ്ലാമികമെന്ന് നിരവധി മുസ്ലീങ്ങളും കണക്കാക്കുന്ന \'ഓം\' എന്ന ഉച്ചാരണവും ഫാത്തിമ തന്റേതായ രീതിയില്‍ ഉപയോഗിക്കുന്നുണ്ട്. ആരും ഓം എന്ന് ഉച്ചരിക്കാന്‍ ആവശ്യപ്പെടാറില്ല മറിച്ച് പരിശീലകന്‍ ദൈവത്തിന്റെ പേര് പറയാനാണ് പറയുന്നത്. അതുകൊണ്ട് തന്നെ ജനങ്ങള്‍ക്ക് ഇഷ്ടമുള്ള പേര് ഉപയോഗിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha