ദക്ഷിണ കൊറിയയില്‍ മെര്‍സ് പടരുന്നു, മരണം 19 ആയി
ദക്ഷിണ കൊറിയയെ ഭീതിയിലാഴ്ത്തി മെര്‍സ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം കൂടുതല്‍ ആളുകളിലേക്ക് പടരുന്നു. മെര്‍സ് മൂലം മരണമടഞ്ഞവരുടെ സംഖ്യ 19 ആയതായി ബുധനാഴ്ച ദക്ഷിണ കൊറിയന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതുതായി അഞ്ചു ആളുകളില്‍ രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 162 ആയി. മേയ് 20-നാണു മെര്‍സ് രോഗം രാജ്യത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സൗദിയില്‍ കുറച്ചു മാസങ്ങള്‍ക്കു മുമ്പ് മെര്‍സ് ബാധിച്ചു നിരവധി പേര്‍ മരിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha