റഷ്യ ഉത്തരവാദിത്വമുള്ള ആണവ ശക്തിയായി ഇടപെടുന്നില്ലെന്ന് നാറ്റോ
റഷ്യ ഉത്തരവാദിത്വമുള്ള ആണവശക്തിയെ പോലെ അല്ല ഇടപെടുന്നതെന്ന് നാറ്റോയുടെ ഉന്നത കമാന്‍ഡറുടെ വിമര്‍ശനം. കഴിഞ്ഞ ബുധനാഴ്ച അവര്‍ പുതിയതായി 40 ആണവ ബാലിസ്റ്റിക്ക് മിസൈലുകള്‍ കൂടി സൈന്യത്തിന്റെ ഭാഗമാക്കുവാന്‍ പോകുന്നുവെന്ന പ്രഖ്യാപനം വന്ന ശേഷമാണ് നാറ്റോയുടെ ഉന്നത ഉദ്യോഗസ്ഥന്‍ ഇത്തരത്തിലുള്ള ഒരു പ്രസ്താവന നടത്തിയിരിക്കുന്നത്.
യുഎസ് വ്യോമ സേനയുടെ ജനറലും നാറ്റോയുടെ ഉന്നത കമാന്‍ഡറുമായ ഫിലിപ്പ് ബ്രീഡ്‌ലൗവാണ് റഷ്യയെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തി രംഗത്ത് എത്തിയിരിക്കുന്നത്. യുക്രെയ്‌നുമായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സമയത്തുള്ള പുതിയ പ്രസ്താവനയെ ലോകരാജ്യങ്ങള്‍ ശ്രദ്ധാപൂര്‍വമാണ് നിരീക്ഷിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha