അമേരിക്കയില്‍ പളളിയില്‍ അജ്ഞാതന്‍ നടത്തിയ വെടിവയ്പ്പില്‍ ഒന്‍പത് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു
അമേരിക്കയില്‍ പളളിയില്‍ അജ്ഞാതന്‍ നടത്തിയ വെടിവയ്പ്പില്‍ ഒന്‍പത് പേര്‍ മരിച്ചു. സൗത്ത് കരോളിനയിലുളള ഇമ്മാനുവല്‍ എഎംഇ ദേവാലയത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായത്. 21 വയസ് പ്രായം തോന്നിക്കുന്ന അജ്ഞാതനാണ് വെടിയുതിര്‍ത്തത് എന്നാണ് പോലീസ് നിഗമനം. ഇന്നലെ വൈകുന്നേരം ആരാധന നടക്കുന്നതിനിടെയായിരുന്നു ആക്രമണം. എത്ര പേര്‍ക്കു പരുക്കേറ്റിട്ടുണ്ടെന്ന് അറിവായിട്ടില്ല. മരണസംഖ്യ ഉയരുന്നതിനാണ് സാധ്യത.
ആരാധന നടക്കുന്നതിനിടെ ഒരാള്‍ പള്ളിയില്‍ കയറി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെടിവച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണുള്ളത്. എട്ടു പേര്‍ സംഭവസ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയിലേയ്ക്ക് പോകും വഴിയുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വാക്കുകളില്‍ വിവരിക്കാനാവുന്നതിനുമപ്പുറമുളള ഹൃദയം തകര്‍ക്കുന്ന ദുരന്തമാണ് ഉണ്ടായതെന്ന് ചാള്‍സ്റ്റണ്‍ മേയര്‍ ജോ റിലേ പ്രതികരിച്ചു. അന്വേഷണം തുടങ്ങിയെന്നും അക്രമിയെ എത്രയും വേഗത്തില്‍ പിടികൂടുമെന്നും മേയര്‍ പറഞ്ഞു. ഒന്നിലധികം പേര്‍ ആക്രമണത്തില്‍ പങ്കെടുത്തുവെന്നും എന്നാല്‍ ഇതില്‍ ഒരാളെ മാത്രമേ വ്യക്തമായി കാണാന്‍ കഴിഞ്ഞുള്ളുവെന്നുമാണ് പോലീസ് നല്കുന്ന വിവരം. ഇയാളെ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം നടത്തുകയെന്നും പോലീസ് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha