ജനസംഖ്യ കൂട്ടാന്‍ ഉറച്ച് ഇറാന്‍: സര്‍ക്കാര്‍ നേതൃത്വത്തില്‍ മാട്രിമോണിയല്‍ സൈറ്റും റെഡി
![](https://www.malayalivartha.com/assets/coverphotos/w330/20106.jpg)
ജനസംഖ്യ നിയന്ത്രിക്കുന്നതിന് ലോകം പെടാപാടുപെടുമ്പോള്‍ വ്യത്യസ്ത നിലപാടുമായി ലോകത്തെ ഞെട്ടിച്ച് ഒരു സര്‍ക്കാര്‍. ജനസംഖ്യാവര്‍ധനയെ പ്രോത്സാഹിപ്പിക്കുന്ന നയപരിപാടികളുമായാണ് ഇറാന്‍ മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി ജനപ്പെരുപ്പത്തെ പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക സമ്മാനപദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്തിനേറെ പറയുന്നു സര്‍ക്കാര്‍ വക മാട്രിമോണിയല്‍ സൈറ്റ് വരെ ഇതിനായി റെഡിയാക്കിയിട്ടുണ്ടത്രെ.
ജനസംഖ്യ വര്‍ധിപ്പിക്കാന്‍ സത്വരമായ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി ഗര്‍ഭനിരോധന ഉറ, ഗുളിക തുടങ്ങിയവയ്ക്ക് മുകളിലുള്ള സബ്‌സിഡികള്‍ ഇല്ലാതാക്കിയിട്ടുണ്ട്. സൗജന്യ ഗര്‍ഭനിരോധന ശസ്ത്രക്രിയകള്‍ ഇല്ലാതാക്കിയിട്ടുമുണ്ട്.
രാജ്യത്ത് വിവാഹപ്രായമടുത്തവര്‍ പെരുകി വരുകയും അവര്‍ ഒറ്റത്തടിയായി ജീവിക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ പരിഷ്‌കാരവുമായി ഇറാന്‍ രംഗത്തെത്തിയിരിക്കുന്നത്. ആളുകളെ വിവാഹം കഴിപ്പിക്കാനായി ഫൈന്‍ഡ് യുവര്‍ ഈക്വല്‍ എന്ന മാട്രമോണിയല്‍ സൈറ്റാണ് സര്‍ക്കാര്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. ശാരീരിക വിവരങ്ങള്‍, വിശ്വാസം, കുടുംബപശ്ചാത്തലം, സ്ത്രീകളുടെ വസ്ത്രധാരണരീതി തുടങ്ങിയ നിരവധി കാര്യങ്ങളാണ് ഈ വെബ്‌സൈറ്റിലുള്‍പ്പെടുത്താനായി ജനങ്ങളില്‍ നിന്ന് ശേഖരിക്കുന്നത്. ഈ വക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോരുത്തര്‍ക്കും അനുയോജ്യരായ പങ്കാളികളെ കണ്ടെത്താന്‍ മതപുരോഹിതന്മാര്‍, സമൂഹത്തിലെ പ്രമുഖ വ്യക്തികള്‍ നേതൃത്വം നല്‍കുകയാണ് ചെയ്യുന്നത്.
രാജ്യത്ത് കുടുംബങ്ങളുടെ എണ്ണവും ജനസംഖ്യയും കുറയുന്ന സാഹചര്യത്തിലാണ് അസാധാരണമായ ഈ പരിഷ്‌കാരങ്ങളുമായി ഇറാന്‍ രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ 80 മില്യണ്‍ ജനസംഖ്യയാണ് ഇറാനിലുള്ളത്. 2050 ഓടെ അത് 150 മില്യണാക്കുകയാണ് ഈ പരിഷ്‌കാരത്തിലൂടെ താന്‍ ലക്ഷ്യമിടുന്നതെന്നും ഇറാനിലെ പകരക്കാരനില്ലാത്ത നേതാവ് അയത്തൊള്ള അലി ഖമേനി പ്രഖ്യാപിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha