നേപ്പാളിലുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് ഇന്ത്യന്‍ ഡോക്ടര്‍മാര്‍ മരിച്ചു
നേപ്പാളിലെ ലുംബിനിയിലുണ്ടായ മണ്ണിടിച്ചിലില്‍ ഇന്ത്യക്കാരായ രണ്ട് ഡോക്ടര്‍മാര്‍ മരിച്ചു. നേത്ര വിദഗ്ധനായ ഡോ. തരുണ്‍ ദീപ് സിംഗ്, ഭാര്യയും ഗൈനക്കോളജിസ്റ്റുമായ യശോധ കൊച്ചാര്‍ എന്നിവരാണ് മരിച്ചത്. രണ്ട് ഡോക്ടര്‍മാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ബുട്ടാവലിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭൈരഹവയ്ക്കടുത്തുള്ള സിദ്ദാഹബാബയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ബുട്ടാവലില്‍ നിന്നും ഇവര്‍ ജോലി ചെയ്യുന്ന പാല്‍പയിലുള്ള ലുംബിനി മെഡിക്കല്‍ കോളേജിലേക്ക് കാറില്‍ പോകുന്നതിനിടെ കാറിന് മുകളിലേക്ക് ചെളിയും പാറയും വീഴുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha