സ്ത്രീയുടെ ചിത്രവുമായി നൂറ്റാണ്ടിലെ ആദ്യ അമേരിക്കന്‍ ഡോളര്‍ പുറത്തിറക്കുന്നു
യു.എസ് ട്രഷറി വകുപ്പ് നൂറ്റാണ്ടില്‍ ആദ്യമായി സ്ത്രീയുടെ ചിത്രവുമായി അമേരിക്കന്‍ ഡോളര്‍ പുറത്തിറക്കാനൊരുങ്ങുന്നു. 2020 മുതല്‍ പുറത്തിറക്കുന്ന പത്തിന്റെ ഡോളര്‍ നോട്ടുകളിലാണ് ആദ്യ ട്രഷറി സെക്രട്ടറിയായ അലക്‌സാണ്ടര്‍ ഹാമില്‍ടണിന്റെ ചിത്രത്തിന് പകരം സ്ത്രീയുടെ ചിത്രം പതിക്കുക.എന്നാല്‍ ആരുടെ ചിത്രമാണ് പതിക്കേണ്ടതെന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പൊതുജന നിര്‍ദേശം പരിഗണിച്ച ശേഷം തീരുമാനമെടുക്കുമെന്ന് ട്രഷറി സെക്രട്ടറി ജേക്കബ് ലോ അറിയിച്ചു. അമേരിക്കയിലെ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചതിന്റെ നൂറാം വാര്‍ഷികം പരിഗണിച്ചാണ് ഈ പുതിയ മാറ്റം. മുമ്പ് 1880ലും 1890ലും ആദ്യ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് വാഷിംങ്ടണിന്റെ ഭാര്യ മാര്‍ത്താ വാഷിംങ്ടണിന്റെ ചിത്രം ഡോളറില്‍ അച്ചടിച്ചിട്ടുണ്ട്. മറ്റൊരു തവണ 1860 കാലഘട്ടത്തില്‍ മറ്റൊരു വനിതയും ഡോളറില്‍ ഇടം പിടിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha