ഗന്നം സ്‌റ്റൈല്‍ തിരികെ നല്‍കിയ ജീവിതം
ജീവിതത്തിലേക്ക് തിരികെ വരാന്‍ പല വഴികള്‍. ചൈനയില്‍ ഒമ്പതുമാസമായി അബോധാവസ്ഥയില്‍ കിടന്ന പത്തുവയസ്സുകാരി ജീവിതത്തിലേക്ക് ഞെട്ടിയുണര്‍ന്നത് ഓപ്പണ്‍ ഗന്നം സ്‌റ്റൈല്‍ എന്ന കൊറിയന്‍ പോപ് സംഗീതം കേട്ടുകൊണ്ട്.
ലോകത്തുമുഴുവന്‍ വന്‍ തരംഗമായി മാറിയ ഗന്നം സ്‌റ്റൈല്‍ കൊറിയന്‍ ഗായകന്‍ സൈയുടേതാണ്. 2012ല്‍ പുറത്തുവന്ന ഈ ഗാനം ലോകമെങ്ങും യുട്യൂബിലൂടെ കണ്ടത് കോടിക്കണക്കിനാളുകളാണ്. ഇപ്പോഴിതാ ഇതേ ഗാനം ഒരു പത്തുവയസ്സുകാരിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിരിക്കുന്നു. 258 ദിവസം കോമയില്‍ കിടന്ന യിങ് നാന്‍ എന്ന പത്തുവയസ്സുകാരിയാണ് ഗന്നം സ്‌റ്റൈല്‍ കേട്ട് ഉണര്‍ന്നത്.
കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ ആറിനാണ് യിങ് നാനിന്റെ ജീവിതത്തില്‍ ആ അത്ഭുതം സംഭവിച്ചത്. ബ്രയിന്‍ ഹെമിറേജിനെത്തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്ന യിങ്ങിനെ ജീവിതത്തിലേക്ക് തിരിച്ചകൊണ്ടുവന്നത് അമ്മ ലിയു റ്യുക്‌സിയാങ് മൂളിയ ഗന്നം സ്‌റ്റൈലാണ്. കോമയില്‍നിന്ന് ഉണരാനിടയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ യിങ് നാന്‍ അമ്മയുടെ പാട്ടുകേട്ടാണ് കണ്ണുതുറന്നത്.
ഇങ്ങനെ കോമയില്‍നിന്നുണര്‍ത്താന്‍ അമ്മ അത്രനാളും പെടാപ്പാട് പെടുകയായിരുന്നു. ദിവസവും നിരവധി വണയെങ്കിലും കുട്ടിയെ തിരുമ്മുകയും ഓരോ മണിക്കൂറിലും തിരിച്ചുകിടത്തുകയും വേണമായിരുന്നു. ഉറക്കംപോലും ഉപേക്ഷിച്ച് ലിയു അത് ചെയ്തു. ഒടുവിലൊരു ദിവസം മകളുടെ കിടക്കയ്ക്ക് അരികിലിരുന്ന് ഓപ്പണ്‍ ഗന്നം സ്‌റ്റൈല്‍ പാടുമ്പോഴാണ് മകള്‍ പെട്ടെന്ന് കണ്ണുതുറന്നത്. പിറ്റേന്ന് വീല്‍ച്ചെയറില്‍ മകളുമായി നീങ്ങുമ്പോള്‍ വീണ്ടും ഇതേ പാട്ട് ലിയു പാടി. അപ്പോള്‍ കുട്ടിയുടെ മുഖത്ത് കൂടുതല്‍ തിളക്കം വരുന്നതു കണ്ടാണ് പാട്ടിന്റെ ശക്തി അവര്‍ തിരിച്ചറിഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha