വിമാനത്തിന്റെ ചക്രങ്ങളുടെ അറയില്‍ യാത്ര ചെയ്ത രണ്ടു പേരില്‍ ഒരാള്‍ വീണു മരിച്ചു, മറ്റേയാള്‍ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍
ബ്രിട്ടീഷ് എയര്‍വയ്‌സ് ബോയിങ് 747 വിമാനത്തിന്റെ ചക്രങ്ങളുടെ അറയില്‍ യാത്ര ചെയ്ത രണ്ടുപേരിലൊരാളുടെ മൃതദേഹം വെസ്‌റ്റേണ്‍ ലണ്ടനിലെ റിച്‌മോണ്ടിലുള്ള ഒരു വ്യാപാര സ്ഥാപനത്തിന്റെ മുകളില്‍ നിന്ന് കണ്ടെത്തി. ലാന്റിംഗിനിടെ അണ്ടര്‍ കാര്യേജ് താഴേക്ക് നീങ്ങിയതോടെയാണ് ഇയാള്‍ താഴേക്ക് വീണതെന്ന് സംശയിക്കുന്നു. ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
എയര്‍പോര്‍ട്ട് അധികൃതരെ കബളിപ്പിച്ച് ദക്ഷിണാഫ്രിക്കയിലെ ജോഹനാസ്ബര്‍ഗില്‍ നിന്ന് ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ടിലേക്കുള്ള വിമാനത്തില്‍ കയറിപ്പറ്റിയ മറ്റൊരു യാത്രക്കാരന്‍ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച വൈകിട്ടോടെ വിമാനത്തിലേറിയ ഇയാള്‍ 11 മണിക്കൂറിനിടെ 12,875 കിലോമീറ്ററോളമാണ് യാത്ര ചെയ്തത്. ഇയാള്‍ക്ക് 24 വയസ് പ്രായമുണ്ടെന്നും ഇവര്‍ എങ്ങനെ വിമാനത്തില്‍ കയറിപ്പറ്റിയെന്നത് വ്യക്തമല്ലെന്നും മെട്രോപൊളിറ്റന്‍ പൊലീസ് വ്യക്തമാക്കി.35,000 അടി ഉയരത്തില്‍ വരെ വിമാനം പറന്നതായി അധികൃതര്‍ വ്യക്തമാക്കി. ഉയരത്തില്‍ പറക്കുമ്പോള്‍ ഓക്‌സിജന്റെ അളവ് കുറയുന്നതിനാലും മൈനസ് 60 ഡിഗ്രി വരെ തണുപ്പനുഭവപ്പെടുന്നതിനാലും ഇയാള്‍ രക്ഷപ്പെട്ടത് വിശ്വസിക്കാനാവുന്നില്ലെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അഭിപ്രായപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha