അഫ്ഗാന്‍ പാര്‍ലമെന്റില്‍ സ്‌ഫോടനവും വെടിവെയ്പ്പും
പടിഞ്ഞാറന്‍ കാബൂളിലെ പാര്‍ലമെന്റിന് മുന്നില്‍ ഉഗ്ര സ്‌ഫോടനം. പാര്‍ലമെന്റ് സമ്മേളനം കൂടുന്നതിനിടെയായിരുന്നു സംഭവം. രണ്ട് സ്‌ഫോടനങ്ങളാണ് ഉണ്ടായത്. ഇതോടൊപ്പം വെടിവയ്പ്പും ഉണ്ടായി. ഇതേ തുടര്‍ന്ന് പാര്‍ലമെന്റില്‍ നിന്നും എല്ലാവരേയും ഒഴിപ്പിച്ചു. ആളപായമുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.നിരവധി മുജാഹിദ്ദീനുകള്‍ പാര്‍ലമെന്റ് കെട്ടിടത്തിനകത്ത് ഉണ്ടെന്നും സ്ഥലത്ത് ഇപ്പോഴും വെടിവയ്പ്പ് തുടരുകയാണെന്നും താലിബാന്‍ വക്താവ് സബീഹുള്ളാ മുജാഹിദ് ട്വിറ്ററിലൂടെ അറിയിച്ചു.ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും തങ്ങള്‍ സംഭവ സ്ഥലത്തേക്ക് പോവുകയാണെന്നും കാബൂള്‍ പൊലീസ് വക്താവ് എബാദുള്ള കരിമി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha