മൊബൈല്‍ ഫോണ്‍ തരുന്ന പണികള്‍
![](https://www.malayalivartha.com/assets/coverphotos/w330/20281.jpg)
പരിസരബോധമില്ലാതെ ഫോണില്‍ കുത്തിക്കുറിച്ചു നടന്ന പെണ്‍കുട്ടിയുടെ കാല്‍, ഓടയില്‍ കുടുങ്ങി, പുറത്തെടുത്തത് ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ഷിഷ്വാന്‍ പ്രവിശ്യയിലാണ് സംഭവം.
സ്ഥലകാലബോധമില്ലാതെ ഫോണില്‍തന്നെ ശ്രദ്ധിച്ച് നടന്നുപോയതാണ് അപകടത്തിന് കാരണമായത്. ഓട മൂടാനുപയോഗിച്ചിരുന്ന ഇരുമ്പഴിക്കിടയിലേയ്ക്ക് കാലിന്റെ മുട്ടോളം ഇറങ്ങിപ്പോകുകയായിരുന്നു. ഓടിക്കൂടിയ ആളുകള്‍ മൂടി ഇളക്കിമാറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് അഗ്‌നിശമനസേന എത്തിച്ചേര്‍ന്ന്, 45 മിനിറ്റോളം പരിശ്രമിച്ചാണ് അഴിക്കുള്ളില്‍ നിന്നും പെണ്‍കുട്ടിയുടെ കാല്‍ പുറത്തെടുത്തത്.
താന്‍ ഒരു സുഹൃത്തുമായി ചാറ്റിംഗ് നടത്തുകയായിരുന്നുവെന്നും പരിസരബോധം നഷ്ടപ്പെട്ടതാണ് ഇങ്ങനെയുണ്ടാകാന്‍ കാരണമായതെന്നും പെണ്‍കുട്ടി പറഞ്ഞു.
https://www.facebook.com/Malayalivartha