നോമ്പ് സമയത്ത് ഭക്ഷണം കഴിച്ച രണ്ട് ആണ്‍കുട്ടികളെ ഐ.എസ് ഭീകരര്‍ തൂക്കിക്കൊന്നതായി റിപ്പോര്‍ട്ടുകള്‍
![](https://www.malayalivartha.com/assets/coverphotos/w330/20302.jpg)
ഈ ലോകത്ത് എല്ലാം മതത്തിന്റെ പേരിലാണ് നടക്കുന്നത്. നല്ലതും ചീത്തയും പോലും നടക്കുന്നത് മതത്തിന്റെ പേരില്‍. റമദാന്‍ മാസത്തില്‍ നോമ്പ് അനുഷ്ഠിക്കേണ്ട പകല്‍ സമയത്ത് ഭക്ഷണം കഴിച്ച രണ്ട് ആണ്‍കുട്ടികളെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ തൂക്കിക്കൊന്നതായി റിപ്പോര്‍ട്ടുകള്‍. പതിനെട്ട് വയസ് പ്രായമുള്ള രണ്ട് കുട്ടികളെയാണ് ഐ.എസ് തൂക്കിക്കൊന്നത്. ഹിസ്സബയുടെ ആസ്ഥാനത്തിനടുത്താണ് ഇത്തരത്തിലൊരു സംഭവം.
കഴിഞ്ഞ ദിവസം ഉച്ചയോടടുപ്പിച്ചാണ് സംഭവം നടന്നത്. അതികഠിനമായ വെയിലത്ത് കുട്ടികളെ ഒരു കമ്പിയില്‍ കയര്‍ ഉപയോഗിച്ച് തൂക്കിക്കൊല്ലുകയായിരുന്നു എന്ന് ദേര്‍ എസ്സോര്‍ പ്രവിശ്യയിലെ മായാദീന്‍ ഗ്രാമവാസികള്‍ പറഞ്ഞു. വൈകിട്ട് വരെ മൃതദേഹങ്ങള്‍ അവിടെ ഉണ്ടായിരുന്നെന്നും അവര്‍ വ്യക്തമാക്കി. മൃതദേഹങ്ങളില്‍ തൂക്കിയിട്ട പ്ലക്കാര്‍ഡില്‍ ഇവര്‍ നോമ്പ് തെറ്റിച്ചെന്നും അതിനുള്ള ശിക്ഷയാണിതെന്നും ഐഎസ് ഭീകരര്‍ എഴുതിയിരുന്നതായും നാട്ടുക്കാര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha