159 യാത്രക്കാരുമായി പറന്നുയരുന്നതിനിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു
159 യാത്രക്കാരുമായി പറന്നുയരുന്നതിനിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. അമൃതസറിലെ ഗുരു രാംദാസ് വിമവനത്താവളത്തില്‍ നിന്നും മുംബൈയിലേക്ക് പോകേണ്ട എസ്.ജി.345 വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ഗുരു രാംദാസ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയരാനായി റണ്‍വേയിലൂടെ നീങ്ങുമ്പോഴാണ് വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചത്. തുടര്‍ന്ന് പൈലറ്റ് ഉടന്‍ തന്നെ ബ്രേക്ക് ഇട്ട് വിമാനം നിര്‍ത്തി. വലിയ വേഗതയില്‍ അല്ലാതിരുന്നതിനാല്‍ പൈലറ്റ് ബ്രേക്ക് ഇട്ടപ്പോള്‍ തന്നെ വിമാനം നിന്നു. ഇത് വലിയ അപകടം ഒഴിവാക്കി.
പിന്നീട് ഡല്‍ഹിയില്‍ നിന്ന് ടയര്‍ എത്തിച്ച് മാറിയിട്ട ശേഷം രാത്രി 10.30ന് വിമാനം മുംബൈലേക്ക് തിരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha