അല്‍ ജസീറാ ലേഖകന്‍ ഖത്തറില്‍ തിരിച്ചെത്തി
ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്ന അല്‍ ജസീറാ ലേഖകന്‍ അഹമ്മദ് മന്‍സൂര്‍ ഖത്തറില്‍ തിരിച്ചെത്തി. ചൊവ്വാഴ്ച രാത്രിയോടെയാണു മന്‍സൂര്‍ ദോഹ വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്‌ദേല്‍ ഫത്താ അല്‍ സിസിയെ അനുകൂലിക്കുന്നവരാണു തന്റെ അറസ്റ്റിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും അവര്‍ ജര്‍മന്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും മന്‍സൂര്‍ പ്രതികരിച്ചു.
തന്റെ അറസ്റ്റ് തികച്ചും രാഷ്ട്രീയപ്രേരിതമാണെന്നും നിരപരാധിയാണെന്ന് ആദ്യം മുതല്‍ക്കെ ബോധ്യമുണ്ടായിരുന്നതായും മന്‍സൂര്‍ കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ചയാണു മന്‍സൂറിനെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഈജിപ്തിന്റെ വാറണ്ടുള്ള മന്‍സൂറിനെ ബര്‍ലിനില്‍നിന്നു ഖത്തറിലേക്കു പോകുന്നതിനു വിമാനം കയറുമ്പോഴാണ് അറസ്റ്റ് ചെയ്തത്. പിന്നീട് തിങ്കളാഴ്ചയാണ് അഹമ്മദ് മന്‍സൂറിനെ മോചിപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha