യെമനില്‍ സൗദി അറേബ്യയുടെ ശക്തമായ വ്യോമാക്രമണം തുടരുന്നു
ഹൂതി വിമതരെ ലക്ഷ്യമിട്ട് സൗദി അറേബ്യ യെമനില്‍ ശക്തമായ വ്യോമാക്രമണം നടത്തി. ബുധനാഴ്ച രാത്രി വൈകി നടന്ന ആക്രമണത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന വിവരം ഇനിയും ലഭ്യമായിട്ടില്ല. യെമനില്‍ വിമതരുടെ ശക്തി കേന്ദ്രങ്ങളായ ഏഴു പ്രവിശ്യകളില്‍ ശക്തമായ ആക്രമണമാണ് സൗദി വ്യോമസേന നടത്തിയത്.
ഏദനില്‍ നടന്ന ആക്രമണത്തില്‍ മാത്രം രണ്ടു സ്ത്രീകളടക്കം നാലു പേര്‍ കൊല്ലപ്പെട്ടുവെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. റംസാന്‍ മാസം തുടങ്ങിയ ശേഷവും സൗദി യെമനു നേരെ നടത്തുന്ന ആക്രമണത്തില്‍ അയവ് വരുത്തിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha