മൂന്ന് ഇന്ത്യക്കാര്‍ക്ക് എലിസബത്ത് രാജ്ഞി യുവനേതൃ പുരസ്‌കാരം
പ്രഥമ യുവനേതൃ പുരസ്‌കാരം ലഭിച്ച ഇന്ത്യക്കാരായ അശ്വിനി അങ്കാഡി, ദേവിക മാലിക്, അക്ഷയ് ജാധോ എന്നിവര്‍ ബ്രിട്ടിഷ് രാജ്ഞിയുടെ ബക്കിങ്ങാമിലെ ചടങ്ങില്‍ എലിസബത്ത് രാജ്ഞിക്കരികില്‍ ഇന്ത്യന്‍ തിളക്കമായി എത്തിയപ്പോള്‍ വഴിമാറുന്നതു പരിമിതികള്‍.
സാമൂഹിക മാറ്റങ്ങള്‍ക്കായി മികച്ച നേതൃപാടവം കാഴ്ചവയ്ക്കുന്ന, കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ 60 ചെറുപ്പക്കാരെ ആദരിക്കാനാണ് എലിസബത്ത് രാജ്ഞി ഈ പുരസ്‌കാരത്തിനു തുടക്കമിട്ടത്.
കാഴ്ചശക്തിയില്ലാത്ത അശ്വിനി (26) ബെംഗളൂരു സ്വദേശിയാണ്. കാഴ്ചയില്ലാത്തവര്‍ക്കായി ഓഡിയോ പുസ്തകങ്ങളും ബ്രെയില്‍ ലിപിയിലുള്ള പുസ്തകങ്ങളും ലഭ്യമാക്കി വിദ്യാഭ്യാസ വിപ്ലവത്തിനു തുടക്കമിട്ട ബെലക്കു അക്കാദമിയുടെ സ്ഥാപകയാണീ യുവതി.
രാജ്യാന്തരതലത്തിലെ പാരാ അത്‌ലിറ്റായ ദേവിക (24) തന്നെപ്പോലെ അംഗപരിമിതരായവര്‍ക്കു വേണ്ടിയുള്ള വീലിങ് ഹാപ്പിനസ് ഫണ്ടേഷനിലൂടെ അനേകര്‍ക്കു പ്രത്യാശയുടെ പ്രകാശം പരത്തുന്ന പെണ്‍കുട്ടിയാണ്.
മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ ഗ്രാമീണ കര്‍ഷകര്‍ക്കിടയില്‍ നടത്തിയ വിദ്യാഭ്യാസ പ്രചാരണ പരിപാടികളാണ് അക്ഷയ് ജാധോവിനെ (27) ശ്രദ്ധേയനാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha