കത്തോലിക്കാ സഭയുടെ ഉറച്ച തീരുമാനങ്ങളെ വെട്ടിലാക്കി പോപ്പ് ഫ്രാന്‍സിസ് വീണ്ടും; അനിവാര്യമെങ്കില്‍ ഡിവോഴ്‌സ് ആകാമെന്നും പോപ്പ്
കത്തോലിക്കാസഭ സാധാരണ എടുക്കുന്ന തീരുമാനങ്ങളില്‍ നിന്നും നിലപാടുകളില്‍ നിന്നും അണുവിട മാറാറില്ല. എന്നാല്‍ സ്വവര്‍ഗ്ഗ വിവാഹത്തില്‍ ഉള്‍പ്പടെ പോപ്പിന്റെ നിലപാടുകള്‍ സഭയുടെ പരമ്പരാഗത നിലപാടുകള്‍ക്കെതിരാണ്. എന്നാല്‍ സഭ ഒട്ടും വിട്ടുവീഴ്ച നടത്താത്ത വിവാഹമോചന വിഷയത്തില്‍ പാപ്പായുടെ പുതിയ നിലപാടുകള്‍ ചര്‍ച്ചയാവുകയാണ്
ചില കുടുംബങ്ങളില്‍ വിവാഹമോചനമല്ലാതെ മറ്റൊരു വഴിയില്ലെന്നും അത് ചിലപ്പോള്‍ അത്യാവശ്യമായി വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കര്‍ത്താവ് കൂട്ടിച്ചേര്‍ത്തതിനെ മനുഷ്യന്‍ പിരിക്കാന്‍ പാടില്ലെന്ന നിലപാടിലായിരുന്നു കത്തോലിക്കാ സഭ. എന്തൊക്കെ സംഭവിച്ചാലും വിവാഹ മോചനം പാടില്ലെന്നായിരുന്നു സഭാ വിശ്വാസം.
വിവാഹബന്ധത്തിലെ ഉലച്ചിലുകള്‍ ചിലപ്പോള്‍ കുടുംബത്തിന്റെ നിലനില്‍പ് തന്നെ അപകടത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അത്തരം സന്ദര്‍ഭങ്ങളില്‍ കുട്ടികളടെയും കുടുംബാംഗങ്ങളുടെയും സംരക്ഷണത്തിന് വിവാഹമോചനമല്ലാതെ മറ്റൊരു മാര്‍ഗമില്ലാതെ വരും. അസാധാരണമായ സാഹചര്യങ്ങളെ നേരിടുന്ന ഒട്ടേറെ കുടുംബങ്ങളുണ്ട്. അവരെ സഹായിക്കാനുള്ള ഏറ്റവും നല്ല വഴി ആ ബന്ധം പിരിയുകയാണ്.
വിവാഹബന്ധത്തില്‍ പിറക്കുന്ന കുട്ടികളെ സഹായിക്കുകയാണ് ഇതിലൂടെ. ഡാഡിയുടെയോ മമ്മിയുടെയോ ബന്ധനത്തിലാകാതെ കുട്ടിയുടെ സ്വതന്ത്രമായ വളര്‍ച്ച ഉറപ്പാക്കുന്നതിന് ഇത് ആവശ്യമായി വരുമെന്നും പോപ്പ് പറഞ്ഞു. വത്തിക്കാനില്‍ നടത്തിയ തന്റെ ആഴ്ച പ്രസംഗത്തിലാണ് മാര്‍പാപ്പ വിവാഹമോചനം സംബന്ധിച്ച നിലപാടുകള്‍ വ്യക്തമാക്കിയത്.
കുടുംബത്തെ സംബന്ധിച്ച സിനഡിന്റെ ഭാഗമായി പുറത്തിറക്കിയ രേഖയിലാണ് സുപ്രധാനമായ ഈ പ്രഖ്യാപനമുള്ളത്. ലൈംഗികാഭിരുചികളുടെ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരെയും സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്നാണ് വത്തിക്കാന്റെ പ്രഖ്യാപനം. സഭയിലും സമൂഹത്തിലും അവര്‍ക്ക് അര്‍ഹമായ സ്ഥാനം ലഭിക്കണമെന്നും വത്തിക്കാന്‍ രേഖയില്‍ പറയുന്നു.
കുടുംബബന്ധങ്ങളിലുണ്ടാകുന്ന തകര്‍ച്ചയില്‍ സ്ത്രീകളും കുട്ടികളും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നതും അപമാനിതരാകുന്നതും തടയാന്‍ വിവാഹമോചനം ധാര്‍മികമായ പോംവഴിയായി മാറുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിവാദമായ പല വിഷയങ്ങളിലും സഭയുടെ നിലപാടുകള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ഒക്ടോബറില്‍ സിനഡ് വിളിച്ചുചേര്‍ത്തിരിക്കുന്നത്. സ്വവര്‍ഗവിവാഹത്തോടുള്ള സഭാ നിലപാടില്‍ വ്യത്യാസമുണ്ടാകാനിടയില്ലെങ്കിലും അക്കാര്യവും ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് കരുതുന്നത്. അതിനിടെ, സ്വവര്‍ഗാനുരാഗികളെ കഴിഞ്ഞ ദിവസം കത്തോലിക്കാ സഭയിലേക്ക് വത്തിക്കാന്‍ സ്വാഗതം ചെയ്തിരുന്നു. ക്രിസ്ത്യാനികള്‍ മറ്റുള്ളവരെ ബഹുമാനിക്കുന്നതുപോലെ ഇവരെയും കരുതണമെന്നും വത്തിക്കാന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha