ബോബി ജിന്‍ഡാല്‍ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കും, മത്സരിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍
ഇന്ത്യന്‍ വംശജനായ ബോബി ജിന്‍ഡാല്‍ 2016ല്‍ നടക്കുന്ന യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. നിലവിലെ ലൂസിയാന ഗവര്‍ണറായ ഇദ്ദേഹം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മത്സരിക്കുന്ന കാര്യം സ്ഥിരീകരിച്ചത്. യു.എസ് പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് ജിന്‍ഡാല്‍. ആദ്യപടിയായ പ്രിനിമിനറി തിരഞ്ഞെടുപ്പ് നടക്കുന്ന സ്‌റ്റേറ്റുകളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു.
നാല്പത്തിനാലുകാരനായ ജിന്‍ഡാല്‍ പഞ്ചാബ് സ്വദേശികളായ രാജ് ജിന്‍ഡാലിന്റെയും അമര്‍ ജിന്‍ഡാലിന്റെയും മകനാണ്. 40 വര്‍ഷം മുമ്പാണ് ഇദ്ദേഹത്തിന്റെ കുടുംബം യു.എസിലേക്ക് കുടിയേറുന്നത്. 36ാം വയസില്‍ ഗവര്‍ണറായ ഇദ്ദേഹം അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവര്‍ണറെന്ന ബഹുമതി നേടി.
എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ അദ്ദേഹം നടത്തിയ ട്വീറ്റുകള്‍ ഇന്ത്യന്‍ വേരുകളെ അവഗണിക്കുന്നവയെന്ന് പരിഹസിച്ച് വന്ന ഹാഷ് ടാഗുകള്‍ ഇതിനിടെ ശ്രദ്ധേയമായി. ബോബിജിന്‍ഡാല്‍ഈസ്‌സോവൈറ്റ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഹാഷ് ടാഗ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha