പൈലറ്റില്ലാ വിമാനങ്ങളുടെ ആക്രമണത്തില്‍ യെമനില്‍ 9 തീവ്രവാദികള്‍ കൊല്ലപ്പെട്ടു
![](https://www.malayalivartha.com/assets/coverphotos/w330/20461.jpg)
യെമനില്‍ പൈലറ്റില്ലാ വിമാനങ്ങളുടെ ആക്രമണത്തില്‍ അഞ്ച് തീവ്രവാദികള്‍ കൂടി കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം നാലു പേര്‍ സമാന സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ പൈലറ്റില്ലാ വിമാനങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നു. അല്‍ ക്വയ്ദാ തീവ്രവാദികളാണ് കൊല്ലപ്പെട്ടത്.
യെമന്റെ തെക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന ഷബ്‌വാ പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായത്. അല്‍-ഖ്വയ്ദയുടെ നിയന്ത്രണത്തില്‍ തന്നെയുള്ള മുക്കാലയിലും ആക്രമണം നടന്നിരുന്നു. അല്‍-ഖ്വയ്ദയുടെ പ്രദേശിക നേതാവും കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. എന്നാല്‍ ഇയാളുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha