ലഖ്‌വിയുടെ കാര്യത്തില്‍ ഇടപെടരുതെന്ന് ചൈനയോട് ഇന്ത്യ
ലഖ്‌വിയുടെ കാര്യത്തില്‍ ഇടപെടരുതെന്ന് ചൈനയോട് ഇന്ത്യ. ഇരു രാജ്യങ്ങളുടേയും വിദേശ മന്ത്രിമാര്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്.
മുംബയ് സ്‌ഫോടനത്തിന്റെ സൂത്രധാരനായ സാഖിയുര്‍ റഹ്മാന്‍ ലഖ്‌വിയെ മോചിപ്പിക്കാനുള്ള പാകിസ്താന്റെ തീരുമാനത്തിനെതിരെ യു.എന്നില്‍ ഇന്ത്യ നടത്തിയ സമ്മര്‍ദ്ദത്തിന് ചൈന തടയിട്ടിരുന്നു. ചൈന ഇനിയും ടസം നില്‍ക്കുന്നത് ഇരു രാജ്യങ്ങളുടേയും ഉഭയകക്ഷി ബന്ധത്തിലെ പുരോഗതിയ്ക്ക് \'ഭിന്നത\' സൃഷ്ടിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയോട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. നേപ്പാളില്‍ തലസ്ഥാനമായ കാഠ്മണ്ഡിവില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിനിടെയാണ് സുഷമ ചൈനീസ് വിദേശകാര്യമന്ത്രിയെ ഇന്ത്യയുടെ നിലപാട് അറിയിച്ചത്. ലഖ്‌വി ഒരു സാധാരണ തീവ്രവാദിയല്ല. ഇന്ത്യയും ചൈനയും ഭീകരതയുടെ ഇരകളായിട്ടുണ്ട്. അതുകൊണ്ടു തന്നെ തീവ്രവാദികളെ നല്ല തീവ്രവാദികളായും മോശം തീവ്രവാദികളായും തരംതിരിക്കരുതെന്നും സുഷമ വാങ് യീയെ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. വിഷയം ചൈന പരിശോധിക്കുമെന്ന് വാങ് യീ സുഷമയ്ക്ക് ഉറപ്പു നല്‍കി. അതേസമയം, ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയും ചൈനയും കൂടുതല്‍ യോജിച്ചു പ്രവര്‍ത്തിക്കാതിരിക്കാന്‍ തടസങ്ങളൊന്നും കാണുന്നില്ലെന്നും വാങ് യീ അഭിപ്രായപ്പെട്ടതായി സ്വരീപ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha