ചൈനയില്‍ 40 വര്‍ഷം പഴക്കമുള്ള ഇറച്ചി പിടിച്ചെടുത്തു
നാല്‍പത് വര്‍ഷത്തോളം പഴക്കമുള്ള ഇറച്ചിയാണ് ചൈനയില്‍ പിടികൂടിയത്. അപ്രതീക്ഷിതമായുണ്ടായ റെയ്ഡിലാണ് ഇറച്ചി പിടികൂടിയത്. അനധികൃതമായി ചൈനയിലേക്കു കടത്തിയ ഒരു ലക്ഷം ടണ്‍ ഇറച്ചി പിടിച്ചപ്പോഴാണു ഇതില്‍ ചിലത് 40 വര്‍ഷത്തോളം പഴക്കമുള്ളതാണെന്ന് അധികൃതര്‍ കണ്ടെത്തിയത്.
കള്ളക്കടത്തിനു തടയിടുക എന്ന ലക്ഷ്യത്തോടെ രാജ്യമെമ്പാടും അധികൃതര്‍ നടത്തിയ റെയ്ഡില്‍ ഏതാണ്ട് 3000 കോടി രൂപ വിലമതിക്കുന്ന കോഴി, ബീഫ്, പന്നി ഇറച്ചികളാണു പിടികൂടിയതെന്ന് അധികൃതര്‍ കണ്ടെത്തി. വിദേശരാജ്യങ്ങളില്‍നിന്നു കുറഞ്ഞവിലയ്ക്കു ഇറച്ചികള്‍ ശേഖരിച്ചു ചൈനയില്‍ വന്‍വിലയ്ക്കു വിറ്റഴിച്ചാണു ഇറച്ചിക്കടത്തുകാര്‍ കൊള്ളലാഭം ഉണ്ടാക്കിയിരുന്നത്.
പലതവണ റെഫ്രിജറേറ്റ് ചെയ്തു കാലങ്ങളോളം സൂക്ഷിക്കുന്ന ഇത്തരം ഇറച്ചികള്‍ മനുഷ്യന്റെ ആരോഗ്യത്തിനു തന്നെ ഹാനികരമാണ്. എന്നാല്‍ ഇത്രയും പഴകിയ ഇറച്ചി പിടികൂടുന്നത് ആദ്യമല്ലെന്നാണ് വാദം. വിയറ്റ്‌നാമുമായി അതിര്‍ത്തി പങ്കിടുന്ന ഗുണാക്‌സി എന്ന പ്രദേശത്ത് 40 വര്‍ഷത്തിലേറെ പഴക്കമുള്ള ഇറച്ചി അധികൃതര്‍ കണ്ടെത്തിയിരുന്നു.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടു ചൈനയില്‍ ഉടലെടുക്കുന്ന വിവാദങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇത്. 2008ല്‍ മാരക കെമിക്കലായ മെലാമിന്‍ കലര്‍ത്തിയ പാലു കുടിച്ച് 54000 ശിശുക്കള്‍ ആശുപത്രിയിലായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha