ജനുവരിയിലെ ഷാര്‍ലെ എബ്‌ദോ ആക്രമണത്തിന് പിന്നാലെ ഫ്രാന്‍സിനെ ഞെട്ടിച്ച് വീണ്ടും ഭീകരാക്രമണം: ഒരു മരണം
കിഴക്കന്‍ ഫ്രാന്‍സിലെ ലിയോണില്‍ ഗ്യാസ് ഫാക്ടറിയില്‍ ഭീകരാക്രമണം. ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പതാകയുമായി എത്തിയ ഭീകരര്‍ ഫാക്ടറിയില്‍ കടന്ന് നിരവധി ചെറു സ്‌ഫോടനങ്ങള്‍ നടത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. അക്രമികള്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പതാക വിശീയതായും റിപ്പോര്‍ട്ടുണ്ട്. പ്രദേശിക സമയം രാവിലെ 10 മണിയോടെയായിരുന്നു ആക്രമണം.
ഫാക്ടറിയ്ക്കുള്ളിലേക്ക് വാഹനം ഓടിച്ചുകയറ്റിയ ശേഷമാണ് സ്‌ഫോടനങ്ങള്‍ നടത്തിയത്. ഫാക്ടറിയുടെ ഒരു ഭാഗത്തുനിന്നാണ് തലയറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണോ മറ്റെവിടെയെങ്കിലും വച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം ഫാക്ടറിയില്‍ തള്ളിയതാണോയെന്നും പരിശോധിക്കുന്നുണ്ട്. അറബി വാക്കുകള്‍ എഴുതിയ പതാകയും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്.
ബ്രസ്സല്‍സ് ഉച്ചകോടിയില്‍ പങ്കെടുക്കുകയായിരുന്ന പ്രസിഡന്റ് ഫ്രാന്‍കോയിസ് ഒളാന്ദ് സംഭവം അറിഞ്ഞയുടന്‍ ഫ്രാന്‍സിലേക്ക് തിരിച്ചു. ഉടന്‍ തന്നെ സ്ഥലം സന്ദര്‍ശിക്കുമെന്ന് ആഭ്യന്തരമന്ത്രി ബെര്‍ണാര്‍ഡ് കാസെന്യൂവെയും അറിയിച്ചു. ലിയോണിലെ മറ്റു സുപ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കാന്‍ പ്രധാനമന്ത്രി മാനുവല്‍ വാല്‍സ് നിര്‍ദേശം നല്‍കി.
ആറു മാസം മുന്‍പാണ് പാരീസില്‍ ആക്ഷേപ ഹാസ്യ കാര്‍ട്ടൂണ്‍ മാസികയായ ഷാര്‍ലെ എബ്‌ദോയുടെ ഓഫീസിനു നേര്‍ക്ക് ആക്രമണമുണ്ടായത്. ജനുവരിയില്‍ നടന്ന ആക്രമണത്തില്‍ 17 പേരാണ് കൊല്ലപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha