ഭീകരാക്രമണങ്ങളില്‍ നടുങ്ങി കുവൈറ്റും ഫ്രാന്‍സും; കുവൈറ്റില്‍ മുസ്ലിം പള്ളിയിലെ ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് എട്ടു പേര്‍
ചോരയില്‍ കുളിച്ച് മറ്റൊരു കറുത്ത വെള്ളിയാഴിച്ച കൂടി. ലോകത്തെ വീണ്ടും വിറപ്പിച്ച് രണ്ടു രാജ്യങ്ങളില്‍ ഭീകരാക്രമണം. കുവൈറ്റില്‍ മുസ്ലിം പള്ളിയില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ എട്ടു പേരും ഫ്രാന്‍സില്‍ ഗ്യാസ് ഫാക്ടറിയില്‍ നടന്ന ആക്രമണത്തില്‍ ഒരാളും കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച്ച നമസ്‌കാരത്തിനിടെയാണ് കുവൈത്തിലെ മുസ്ലിം പള്ളിയില്‍ ചാവേര്‍ സ്‌ഫോടനമുണ്ടായത്. കുറഞ്ഞത് എട്ട് പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്.
30 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. കുവൈത്തിലെ അല്‍ സവാബിര്‍ മേഖലയിലുള്ള ഷിയാ പള്ളിയായ ഇമാം സാദിഖിലാണ് സ്‌ഫോടനം നടന്നത്.
ഫ്രാന്‍സിലെ ഗ്രനോബിളിലാണ് ഗ്യാസ് ഫാക്ടറിയില്‍ ഭീകരാക്രമണം ഉണ്ടായത്. തലയറുത്താണ് ഇവിടത്തെ ജീവനക്കാരനെ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജനുവരി ഏഴിന് പാരിസിലെ ചാര്‍ലി എബ്‌ദോ വാരികയില്‍ നടത്തിയ ഭീകരാക്രമണത്തില്‍ വാരികാ എഡിറ്ററും നാല് കാര്‍ട്ടൂണിസ്റ്റുകളും പൊലീസുകാരും ഉള്‍പ്പടെ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീടും ഇവിടെ അനിഷ്ടസംഭവങ്ങള്‍ അരങ്ങേറി. ഇതിനെത്തുടര്‍ന്ന് കടുത്ത ജാഗ്രതയാണ് പൊലീസ് പുലര്‍ത്തിയിരുന്നത്. ഇതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്.
നിരവധിപ്പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. അക്രമം നടത്തിയിരുന്നയാള്‍ ഒരു ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ പതാകയും കൈയില്‍ കരുതിയിരുന്നതായാണ് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നത്. ബോംബ് സ്‌ഫോടനങ്ങളും വെടിവയ്പും അക്രമി ഫാക്ടറിക്കുള്ളില്‍ നടത്തിയതായാണു റിപ്പോര്‍ട്ട്. ഇയാളെ അറസ്റ്റുചെയ്തതായാണ് സൂചന.
ഫ്രാന്‍സിലെ ലയോണില്‍ നിന്നും 30 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഫാക്ടറിയില്‍ പ്രാദേശിക സമയം രാവിലെ പത്തിനാണ് സംഭവം. സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കുവൈറ്റിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഷിയാ പള്ളിയാണ് ഇമാം സാദിഖ് പള്ളി. സ്‌ഫോടനത്തിന്റെ പിന്നില്‍ ഐഎസ് ആണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ മാസം സൗദി അറേബ്യയിലെ രണ്ട് ഷിയാ പള്ളിയില്‍ ഇസ്ലാമിസ് സ്‌റ്റേറ്റ് ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണങ്ങളില്‍ 24 പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനക്കിടെയായിരുന്നു സൗദിയിലും ആക്രമണം നടന്നത്. ആക്രമണത്തെ അപലപിച്ച് കുവൈത്ത് വിദേശകാര്യമന്ത്രാലയം രംഗത്തുവരുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha