അവസാനം അമേരിക്കയും അംഗീകരിച്ചുസ്വവര്‍ഗവിവാഹം നിയമസാധുത നല്‍കി യു.എസ് സുപ്രിം കോടതി വിധി
അമേരിക്കയില്‍ സ്വവര്‍ഗവിവാഹം നിയമസാധുത നല്‍കി യു.എസ് സുപ്രിം കോടതി വിധി. ഭരണഘടനാപരമായി സ്വവര്‍ഗാനുരാഗികള്‍ക്ക് വിവാഹിതരാകാനുള്ള അവകാശം അനുവദിച്ചതായി കോടതി ഉത്തരവിട്ടു. ഭരണഘടന എല്ലാ പൗരന്മാര്‍ക്കും തുല്യ സംരക്ഷണം അനുശാസിക്കുന്നതിനാല്‍ സ്‌റ്റേറ്റുകള്‍ക്ക് സ്വവര്‍ഗ വിവാഹം തടയാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സ്വവര്‍ഗാനുരാഗികളുടെ അവകാശപ്രസ്ഥാനങ്ങള്‍ നടത്തിയ പോരാട്ടമാണ് ഇത്തരത്തിലൊരു വിധിക്ക് കാരണമായത്. കോടതിവിധിയോടെ 50 സ്‌റ്റേറ്റുകളിലും സ്വവര്‍ഗവിവാഹത്തിന് നിയമസാധുത ലഭിച്ചു.
കോടതി വിധിയെ പ്രസിഡന്റ് ബറാക്ക് ഒബാമ സ്വാഗതം ചെയ്തു. സ്വവര്‍ഗ ജോഡികള്‍ക്ക് വിവാഹിതരാവാനുള്ള അവകാശം ഭരണഘടനാപരമായി ഉറപ്പുവരുത്തിയ കോടതി വിധി രാജ്യത്തിന്രെ വിജയമാണെന്നും അത് ഐക്യനാടിനെ കൂടുതല്‍ വിശിഷ്ടമാക്കിയെന്നും അദ്ദേഹം പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha