കുവൈറ്റിലെ ഷിയാ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരില്‍ ഇന്ത്യക്കാരനും
കുവൈറ്റിലെ ഷിയാ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരു ഇന്ത്യക്കാരനും. ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പൂര്‍ സ്വദേശി റിസ്‌വാന്‍ ഹൈദരാണ് മരിച്ചത്. ഉത്തര്‍പ്രദേശുകാരനായ ഹൈദര്‍ ഭായ് എന്നയാള്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. തലസ്ഥാനമായ കുവൈറ്റ് സിറ്റിയിലെ സ്വവാബിര്‍ മേഖലയിലുള്ള അല്‍ ഇമാം അല്‍ സദേക് പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ നടന്ന സ്‌ഫോടത്തില്‍ 25ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരാണ് ആക്രമണത്തിനു പിന്നില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha