ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു
പുതിയ തെരഞ്ഞെടുപ്പിനു വഴിയൊരുക്കി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പാര്‍ലമെന്റ് പിരിച്ചുവിട്ടു. ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനത്തില്‍ സിരിസേന ഒപ്പുവച്ചതായി പ്രസിഡന്റിന്റെ വക്താവ് രജിത സെനരത്‌ന അറിയിച്ചു. പത്തുമാസംകൂടി കാലാവധി ശേഷിക്കെയാണു പിരിച്ചുവിടല്‍.
പാര്‍ലമെന്റ് പിരിച്ചുവിട്ടാല്‍ 66ദിവസത്തിനകം തെരഞ്ഞെടുപ്പു നടത്തണമെന്നാണു ചട്ടം.ഓഗസ്റ്റ് 17നു തെരഞ്ഞെടുപ്പു നടത്താനാണു പദ്ധതിയെന്ന് ഒരു ശ്രീലങ്കന്‍ ഉദ്യോഗസ്ഥന്‍ ബിബിസിയോടു പറഞ്ഞു.
സിരിസേനയെ പിന്തുണയ്ക്കുന്ന യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി ഔദ്യോഗികമായി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പാര്‍ലമെന്റ് പിരിച്ചുവിട്ടതെന്നു പാര്‍ട്ടി വക്താവ് അറിയിച്ചു.
കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഎന്‍പിയുടെ പിന്തുണയോടെയാണ് മഹിന്ദ രാജപക്‌സെയെ പരാജയപ്പെടുത്തി സിരിസേന അധികാരത്തിലെത്തിയത്. യുഎന്‍പി നേതാവ് റനില്‍ വിക്രമസിംഗെയാണു പ്രധാനമന്ത്രി. പുതിയ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു രാഷ്ട്രീയ തിരിച്ചുവരവിനു രാജപക്‌സെ ശ്രമിക്കുമെന്ന് ഏതാണ്ടു തീര്‍ച്ചയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha