സ്വവര്‍ഗ വിവാഹം അമേരിക്കയില്‍ ഭരണഘടനാപരമായ അവകാശമാക്കി സുപ്രീംകോടതി; വിധി ആഘോഷിച്ച് മഴവില്‍ നിറത്തില്‍ സോഷ്യല്‍ മീഡിയ
അവസാനം സ്വവര്‍ഗ പ്രേമികളുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെട്ടു. അമേരിക്കയില്‍ സ്വവര്‍ഗ വിവാഹത്തിന് സുപ്രീംകോടതി അനുമതി നല്‍കി. സമാന ലിംഗത്തില്‍ പെട്ടവര്‍ക്ക് വിവാഹം ചെയ്യാന്‍ അനുവാദമുണ്ടെന്ന് അമേരിക്കന്‍ ഫെഡറല്‍ കോടതി വ്യക്തമാക്കി. ഭരണഘടന സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കുന്നുണ്ടെന്നും എല്ലാ പൗരന്മാര്‍ക്കും തുല്യ സംരക്ഷണം അനുശാസിക്കുന്നതിനാല്‍ സ്വവര്‍ഗ വിവാഹം തടയാനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു. കോടതി ഉത്തരവോടെ രാജ്യത്തെ എല്ലാ സ്‌റ്റേറ്റുകളിലും സ്വവര്‍ഗ വിവാഹം നിയമവിധേയമാകും.
ഏകദേശം നാലു ലക്ഷത്തോളം സ്വവര്‍ഗ ദമ്പതികള്‍ അമേരിക്കയിലുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിയമാനുസൃതമല്ലാത്തതിനാല്‍ വിവാഹിതരാകാത്ത 70,000ത്തോളം പേര്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ വിവാഹിതരാകുമെന്നും യൂണിവേഴ്‌സിറ്റി ഓഫ്് കാലിഫോര്‍ണിയിയുടെ പഠനം ചൂണ്ടിക്കാട്ടുന്നു.
യുവതലമുറയില്‍ നിന്നാണ് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യം ഉയര്‍ന്നത്. അമേരിക്കയില്‍ നിന്നും അനുകൂല നടപടിയുണ്ടായതിന്റെ പശ്ചാത്തലത്തില്‍ ലോകമെങ്ങും ഈ ആവശ്യത്തിന് ശക്തി കൂടും. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കവേണ്ടി പോരാടുന്നവര്‍ക്ക് ഊര്‍ജം പകരുന്നതാണ് സുപ്രീംകോടതി വെള്ളിയാഴ്ച പുറപ്പെടുവിച്ച വിധി.
വിവാഹത്തോളം തീവ്രമായ മറ്റൊരു ബന്ധവുമില്ല എന്ന് സുപ്രധാനമായ വിധിയില്‍ ജസ്റ്റിസ് ആന്റണി കെന്നഡി പ്രസ്താവിച്ചു. നേരത്തേ അമേരിക്കയിലെ 14 സ്‌റ്റേറ്റുകളില്‍ സ്വവര്‍ഗവിവാഹം നിരോധിച്ചിരുന്നു. ഗേലെസ്ബിയന്‍ ദമ്പതികള്‍ക്ക് ലൈസന്‍സനുവദിക്കാത്തത് ഭരണാഘടന ലംഘനമായാണ് ഇനിമുതല്‍ കണക്കാക്കപ്പെടുക. ഇതോടെ സ്വവര്‍ഗ ദമ്പതികള്‍ക്ക് മറ്റു ദമ്പതികളെപോലെ തന്നെ സാമ്പത്തികസുരക്ഷയും സാമൂഹ്യപരിഗണനയും ലഭിക്കും. ആരോഗ്യ ഇന്‍ഷൂന്‍സ്, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ തുടങ്ങിയ ഒട്ടേറെ ആനുകൂല്യങ്ങള്‍ക്ക് ഇവര്‍ അര്‍ഹരാകും. നിയമപരമായി കുട്ടികളെ ദത്തെടുക്കാനുള്ള അവകാശവും ഇതിലൂടെ ഇവര്‍ക്ക് ലഭിക്കും.വിവാഹിതരുംഅല്ലാത്തവരുമായി ഏകദേശം ഒരു മില്യണ്‍ ദമ്പതികളാണ് അമേരിക്കയിലുള്ളത്. 2012 തന്നെ അമേരിക്കന്‍ പ്രസിഡന്‍് ബരാക്് ഒബാമ സ്വവര്‍ഗ വിവാഹത്തെ പിന്തുണച്ചുകൊണ്ട് രംഗത്തത്തെിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha