ലൈംഗിക ചൂഷണം: യു.എന്‍ സമാധാന സേനയിലെ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് ശിക്ഷ
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള സമാധാന സേനയിലെ അംഗങ്ങളായ രണ്ട് ഇന്ത്യന്‍ സൈനികരെ ലൈംഗികചൂഷണ കുറ്റത്തിന് ഇന്ത്യന്‍ സൈനിക നേതൃത്വം ശിക്ഷിച്ചു. തെക്കന്‍ സുഡാനിലും ഡെമോക്രാറ്റിക് റിപ്പബ്‌ളിക് ഒഫ് കോംഗോയിലും നിയോഗിക്കപ്പെട്ട സൈനികരാണ് ശിക്ഷിക്കപ്പെട്ടത്. 2010 മുതല്‍ 2013വരെ നടന്ന മൂന്ന് ലൈംഗിക അതിക്രമ കേസുകളാണ് ഇന്ത്യന്‍ സൈന്യത്തിനെതിരേയുള്ളത്. ഇതില്‍ രണ്ടാമത്തെ കേസിലെ ശിക്ഷയാണ് ഇപ്പോള്‍ വിധിച്ചത്. മൂന്നാമത്തെ കേസ് അന്വേഷിച്ചു വരികയാണ്.
2010ല്‍ കോംഗോയിലാണ് ഇന്ത്യന്‍ സൈന്യം ഉള്‍പ്പെട്ട ആദ്യത്തെ ലൈംഗിക ചൂഷണ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ലൈംഗിക തൊഴിലാളിയെയാണ് ലൈംഗിക സുഖത്തിനായി ഉപയോഗിച്ചത്. കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥനെ ശിക്ഷിക്കുകയും ചെയ്തു. ശന്പളത്തില്‍ കുറവ് വരുത്തുക, സ്ഥാനക്കയറ്റം മരവിപ്പിക്കുക, ചെറിയ കാലയളവിലേക്ക് ജയില്‍ ശിക്ഷ, ചുമതലകളില്‍ നിന്ന് മാറ്റി നിറുത്തുക തുടങ്ങിയവയാണ് ഇത്തരം കുറ്റങ്ങള്‍ക്ക് ശിക്ഷയായി നല്‍കുന്നത്.
സുഡാനില്‍ സമാധാന സേനയിലെ വിദേശ വനിതാ അംഗത്തോട് അശ്‌ളീല അംഗവിക്ഷേപം കാട്ടിയതിന് മറ്റൊരു സൈനികനും ശിക്ഷ ലഭിച്ചിരുന്നു. മൂന്നാമത്തെ കേസും കോംഗോയില്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്. വിദേശ സ്ത്രീയോട് ഇന്ത്യന്‍ സൈനികന്‍ അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് സ്ത്രീ ഇമെയില്‍ വഴി സൈനിക നേതൃത്വത്തിന് പരാതി നല്‍കുകയായിരുന്നു. അവരുടെ മൊഴി രേഖപ്പെടുത്താന്‍ സൈന്യം കാത്തിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha