ഇന്‍ഡോനേഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് വീണ് 30 പേര്‍ മരിച്ചു
ഇന്‍ഡോനേഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് വീണ് 30 ഓളം പേര്‍ മരിച്ചു. ചൊവ്വാഴ്ച മെദനിലെ സുഗാത്രയിലാണ് വിമാനം തകര്‍ന്ന് വീണത്. ജനങ്ങള്‍ തിങ്ങി താമസിച്ചിരുന്ന പ്രദേശമാണിത്. നിരവധി വീടുകളും ഒരു ഹോട്ടലും അപകടത്തില്‍ തകര്‍ന്നു.
പുതിയ വിവരങ്ങള്‍ അനുസരിച്ച് 30 പേര്‍ അപകടത്തില്‍ മരിച്ചു. ജന സാന്ത്രത കൂടിയ പ്രദേശമായതിനാല്‍ മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും ഇന്‍ഡോനേഷ്യന്‍ ദുരന്ത നിവാരണ സേനയുടെ പ്രതിനിധി പറഞ്ഞു. എന്നാല്‍ വിമാനത്തിലെ എത്ര പേര്‍ മരിച്ചെന്നോ, പ്രദേശത്തുണ്ടായിരുന്ന എത്ര പേര്‍ മരിച്ചെന്നോ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
മെദനില്‍ നിന്നും നടുനയിലേക്ക് പോയ വിമവനമാണ് തകര്‍ന്നത്. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. അതേസമയം അപകട കാരണം വ്യക്തമായിട്ടില്ല
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha