സിറിയയില്‍ ഐഎസ് തീവ്രവാദികള്‍ രണ്ട് സ്ത്രീകളുടെ തലവെട്ടി
![](https://www.malayalivartha.com/assets/coverphotos/w330/20699.jpg)
സിറിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ രണ്ട് സ്ത്രീകളുടെ തലവെട്ടി. മന്ത്രവാദം ആരോപിച്ചായിരുന്നു കൊലപാതകമെന്നാണ് റിപ്പോര്‍ട്ട്. ഐഎസ് ജിഹാദികള്‍ മുമ്പും സ്ത്രീകളെ കൊലപ്പെടുത്തിയിട്ടുണ്ടെങ്കിലും ജിഹാദികളുടെ അറവുകത്തിക്ക് ഇരയാകുന്ന ആദ്യത്തെ സ്ത്രീകളാണ് ഇവരെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സിറിയയിലെ ദെയര്‍ ഇസോര്‍ പ്രവിശ്യയിലാണ് സംഭവം. സ്ത്രീകളെ ഇവരുടെ ഭര്‍ത്താക്കന്മാര്‍ക്കൊപ്പമാണ് കൊലപ്പെടുത്തിയതെന്ന് സിറിയയില്‍ ഐഎസിന്റെ പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണച്ചുമതലയുള്ള റാമി അബ്‌ദെല്‍ റഹ്മാന്‍ വ്യക്തമാക്കി. സ്ത്രീകളെ വെടിവച്ചും കല്ലെറിഞ്ഞും കൊലപ്പെടുത്തുന്ന രീതി ഐഎസ് മുമ്പും പിന്തുടര്‍ന്നിരുന്നെങ്കിലും ആദ്യമായാണ് ഇത്തരത്തിലൊരു കൊലപാതകമെന്നും റഹ്മാന്‍ ചൂണ്ടിക്കാണിക്കുന്നു.
മോണിറ്ററിന്റെ കണക്കനുസരിച്ച് സിറിയന്‍ ഏകദേശം 3000ഓളം പേരുടെ തല ഐഎസ് വെട്ടിയതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 1800 പേര്‍ സിറിയന്‍ പൗരത്വമുള്ളവരും 74 പേര്‍ കുട്ടികളുമായിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha