ഇന്തോനേഷ്യയില്‍ വിമാനം തകര്‍ന്ന് 113 മരണം
ഇടവേളക്കുശേഷം വീണ്ടും വിമാനദുരന്തം. ഇന്തോനേഷ്യയില്‍ സൈനിക വിമാനം തകര്‍ന്ന് വീണു. 113 പേര്‍ മരിച്ചതായി സംശയിക്കുന്നതായി എ.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സുമാത്ര ദ്വീപിലെ മെദാന്‍ നഗരത്തിലാണ് അപകടം. ഇന്തോനേഷ്യന്‍ വ്യോമസേനയുടെ സി 13ഇ വിമാനമാണ് അപകടത്തില്‍ പെട്ടത് 101 ജീവനക്കാരും 12 ജീവനക്കാരും യാത്ര ചെയ്തിരുന്ന വിമാനമാണ് തകര്‍ന്നു വീണത്.
നിരവധി മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പൊലീസ് മേധാവി മര്‍ദിയാസ് ദ്വിന്‍ഹാന്റോ അറിയിച്ചു. മരണ സംഖ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിമാനം പറന്നുയര്‍ന്ന ഉടനെയായിരുന്നു അപകടമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha