ബസീലില്‍ ആറുപേര്‍ വെടിയേറ്റ് മരിച്ചു
ബ്രസീലില്‍ അജ്ഞാതന്റെ വെടിയേറ്റ് ആറുപേര്‍ കൊല്ലപ്പെട്ടു. ബ്രസീലിലെ സംപൗളോയുടെ അതിര്‍ത്തി പ്രദേശത്തുള്ള ഒരുബാറിലാണു സംഭവം നടന്നത്. അജ്ഞാതനായ യുവാവ് ബാറിലേക്ക് അതിക്രമിച്ച് കയറുകയും ക്ഷണനേരം കൊണ്ട് അവിടെയുണ്ടായിരുന്നവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയുമായിരുന്നു.
ബാറിനുളളില്‍ ഉണ്ടായിരുന്നവരില്‍ മൂന്നുപേര്‍ തല്‍ക്ഷണം മരിച്ചു. ഇതിനു ശേഷം ബാറിനു പുറത്തേക്ക് ഇറങ്ങിയ ഇയാള്‍ വീണ്ടും വെടിയുതിര്‍ത്തു. കുറ്റവാളിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഇതിനായുളള അന്വേഷണത്തിലാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha