വടക്കന്‍ സീനായിലെ സൈനിക ചെക്‌പോസ്റ്റുകളില്‍ തീവ്രവാദി ആക്രമണം: ഈജിപ്ഷ്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു; പോരാട്ടത്തില്‍ 100 പേര്‍ മരണമടഞ്ഞു
വടക്കന്‍ സീനായിലെ സൈനിക ചെക്ക്‌പോയിന്റുകളില്‍ തീവ്രവാദി ആക്രമണത്തെ ഈജിപ്ഷ്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ പോരാട്ടത്തില്‍ മരണമടഞ്ഞത് 100 പേര്‍. ഈ മേഖലയില്‍ വര്‍ഷങ്ങളായി നീണ്ട പോരാട്ടങ്ങളില്‍ ഏറ്റവും ശക്തമായ ആക്രമണവും തിരിച്ചടിയുമാണ് ബുധനാഴ്ച രാത്രിയില്‍ കണ്ടത്. ഇരുഭാഗത്തും കനത്ത നാശനഷ്ടമാണ് ഉണ്ടായതെന്ന് സൈന്യം പറഞ്ഞു.
എഫ്16, അപ്പാച്ചേ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് സീനായി പെനിന്‍സുല ഇസ്രായേലിന് ഇടയിലുള്ള ഗാസാമുനമ്പ്, സ്യൂയസ് കനാല്‍ എന്നിവിടങ്ങളില്‍ ആക്രമണം നടത്തി. ഈ ആഴ്ച ഈജിപ്ത് നടത്തുന്ന രണ്ടാമത്തെ വലിയ ആക്രമണങ്ങളില്‍ ഒന്നാണ് ഇത്. തിങ്കളാഴ്ച കെയ്‌റോയില്‍ നടന്ന ഒരു ആക്രമണത്തില്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരരെ പൂര്‍ണ്ണമായും തുടച്ചു നീക്കുന്നത് വരെ ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഈജിപ്ത് വ്യക്തമാക്കി.
വടക്കന്‍ സീനായി ഏതാണ്ട് പൂര്‍ണ്ണമായും പിടിച്ചെടുത്തെന്ന് ഈജിപ്ഷ്യന്‍ സൈന്യം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഈജിപ്ഷ്യന്‍ സൈന്യത്തിന്റെ 15 സുരക്ഷാ സൈറ്റുകളില്‍ മൂന്ന് ചാവേറാക്രമണം നടത്തിയതായി ഇസഌമിക് സ്‌റ്റേറ്റിന്റെ ഈജിപ്ഷ്യന്‍ വിഭാഗം വ്യക്തമാക്കിയിരുന്നു. നൂറിലധിം പോലീസുകാരും സൈനികരും കൊല്ലപ്പെട്ട ഈ സംഭവം ഭീകരതയ്‌ക്കെതിരേ പോരാടാനുള്ള ഈജിപ്തിന്റെ കരുത്തിനെ ചോദ്യം ചെയ്യുന്നതായി മാറുകയും ചെയ്തിരുന്നു.
നേരത്തേ ഇസഌമിക് സ്‌റ്റേറ്റിന്റെ സീനായി പ്രവിശ്യാ വിഭാഗമായ ദായേഷ് നടത്തിയ അഞ്ച് ചെക്ക്‌പോയിന്റ് ആക്രമണത്തില്‍ 70 ലധികം തീവ്രവാദികളാണ് പോരാട്ടത്തിനായി എത്തിയത്. വിമാനവേധത്തേക്കുകള്‍ അടങ്ങിയ മൂന്ന് ലാന്റ് ക്രൂയിസറുകള്‍ തകര്‍ത്തിരുന്നു. ബുധനാഴ്ച നടന്ന പോരാട്ടം എട്ടു മണിക്കൂറുകളാണ് നീണ്ടു നിന്നത്. സാധാരണഗതിയില്‍ ചെറിയ ലക്ഷ്യങ്ങള്‍ മാത്രം നടത്തിയിരുന്ന തീവ്രവാദികള്‍ ഏതാനും നാളായി കനത്ത നാശനഷ്മാണ് വരുത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha