ഫിലിപ്പീന്‍സില്‍ യാത്രാബോട്ട് മുങ്ങി 36 പേര്‍ മരിച്ചു
മധ്യ ഫിലിപ്പീന്‍സിലെ ലെയ്‌തെയില്‍ യാത്ര ബോട്ട് മുങ്ങി 36 പേര്‍ മരിച്ചു. 173 യാത്രക്കാരുമായി പോയ ബോട്ട് ഓര്‍മോക് തുറമുഖത്തിന് സമീപം മറിയുകയായിരുന്നു. ബോട്ടില്‍ നിന്നു 50നും 70നും മധ്യേ ആളുകളെ രക്ഷപ്പെടുത്തിയതായി ഫിലിപ്പീന്‍സ് റെഡ് ക്രോസ് മേധാവി റിചാര്‍ഡ് ഗോര്‍ഡന്‍ പറഞ്ഞു. ഇവര്‍ക്ക് ഭക്ഷണവും വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സെബു പ്രവിശ്യയിലെ കമോട്ടെസ് ഐലന്റിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍പെട്ടത്. ബോട്ട് മറിയാനുള്ള സാഹചര്യം വ്യക്തമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നിരവധി ദ്വീപുകളുള്ള ഫിലിപ്പീന്‍സില്‍ ബോട്ടുകളെയാണ് ആളുകള്‍ യാത്രയ്ക്ക് ഏറെ ആശ്രയിക്കുന്നത്. ഇവയും മോശം അവസ്ഥ മൂലം നിരവധി ജീവനുകളാണ് പൊലിയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha