കറുത്ത ദമ്പതികളെ ഗൊറില്ലയായി ചിത്രീകരിച്ച ഗൂഗിള്‍ മാപ്പ് പറഞ്ഞു
കറുത്ത ദമ്പതികളെ ഗൊറില്ലയായി ചിത്രീകരിച്ച സംഭവത്തില്‍ ഗൂഗിള്‍ മാപ്പ് പറഞ്ഞു. ഗൂഗിള്‍ മെയ് മാസത്തില്‍ അവതരിപ്പിച്ച ഫോട്ടോ ആപ്ലിക്കേഷനാണ് ദമ്പതികളെ ഗൊറില്ലയായി ചിത്രീകരിച്ചത്.
സംഭവത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി ഗൂഗിള്‍ പ്രതിനിധി എ.എഫ്.പിക്ക് അയച്ച ഇമെയിലില്‍ വ്യക്തമാക്കി. ഗൂഗിളിനെതിരെ ട്വിറ്ററിലും സോഷ്യല്‍ മീഡിയയിലും വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
സ്ഥലങ്ങളും ആളുകളെയും വാഹനങ്ങളൈയുമൊക്കെ സ്വയം തിരിച്ചറിയുന്ന ആപ്ലിക്കേഷന് സംഭവിച്ച പിഴവാണ് തെറ്റ് സംഭവിക്കാന്‍ കാരണമെന്ന് ഗൂഗിള്‍ എഞ്ചിനീയര്‍ യോനാതന്‍ സംഗര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha